Advertisement
Movie Day
കത്രീന എനിക്ക് പ്രിയപ്പെട്ടവള്‍ തന്നെ: റണ്‍ബീര്‍ കപൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Sep 20, 04:30 am
Friday, 20th September 2013, 10:00 am

[]ഒടുവില്‍ ##റണ്‍ബീര്‍ കപൂര്‍ അത് തുറന്ന് സമ്മതിച്ചു. ##കത്രീന കൈഫ് തനിക്ക് ഏറ്റവും പ്രിയ്യപ്പെട്ടവളാണെന്ന്. ഇരുവരും ഒന്നിച്ച് ഹോളിഡേ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടും ഒന്നും വിട്ടു പറയാന്‍ ഇരു താരങ്ങളും തയ്യാറായിരുന്നില്ല.

അവസാനം റണ്‍ബീര്‍ തന്നെ പരസ്യമായ ആ രഹസ്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. കത്രീനയുമായി വളരെ അടുപ്പമുണ്ടെന്ന് തുറന്ന് സമ്മതിച്ച റണ്‍ബീര്‍ തന്റെ വ്യക്തി ജീവിതം ഒരു തുറന്ന പുസ്തകമാക്കാന്‍ താത്പര്യമില്ലെന്നും വ്യക്തമാക്കി.

“എന്റെ സ്വാകാര്യ ജീവിതത്തെ കുറിച്ച് കൂടുതലായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാം തുറന്ന് കാണിക്കാന്‍ എന്റെ ജീവിതം ഒരു റിയാലിറ്റി ഷോ അല്ല. കത്രീനയ്ക്ക് എന്റെ ജീവിതത്തില്‍ ഒരു പ്രധാന സ്ഥാനമുണ്ട്.” റണ്‍ബീര്‍ കപൂര്‍ പറഞ്ഞു.

തന്റെ മുന്‍ അനുഭവങ്ങളില്‍ നിന്നാണ് എല്ലാം ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയരുതെന്ന് മനസ്സിലാക്കിയതെന്നും റണ്‍ബീര്‍ പറഞ്ഞു.

ഞാന്‍ ആരെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നത് ഇപ്പോള്‍ പറയാനാകില്ല. വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഞാന്‍ സ്‌നേഹിക്കുന്ന ആ വ്യക്തി ആരെന്ന് ഈ ലോകത്തോട് വിളിച്ചു പറയും.

ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയാതിരിക്കുന്നതാണ് നല്ലതെന്നാണ് തോന്നുന്നത്. നമ്മുടെ രാജ്യത്ത് ആണും പെണ്ണും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പല മുന്‍വിധികളുമുണ്ടാകും. റണ്‍ബീര്‍ പറയുന്നു.