| Wednesday, 14th November 2018, 10:49 pm

കത്രീനയുടെ ജാക്കറ്റ് സ്വന്തമാക്കി ഷാരൂഖ് ഖാന്‍ ; ഇവിടെ താരമായത് ഡീസലിന്റെ ഡെനിം ജാക്കറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഷാരൂഖ്, കത്രീന, അനുഷ്‌ക എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സീറോ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ തിളങ്ങിയത് ഇവരാരുമല്ല ഡീസലിന്റെ ഡെനിം ജാക്കറ്റ് ആണ്.

ഡീസലിന്റെ ഡീസല്‍ ഹേറ്റ് കൗച്ചര്‍ ക്യാമ്പയിനിന്റെ ഭാഗമായി പുറത്തിറക്കിയ ഡെനിം ജാക്കറ്റ് ധരിച്ചെത്തിയത് കത്രീനയാണ്.

വോഗ് ഇന്ത്യയുടെ ഓഫീസില്‍ നിന്നുമാണ് ഈ ജാക്കറ്റിന്റെ യാത്ര തുടങ്ങുനന്നത്. അവിടെ നിന്നും കത്രീന സ്വന്തമാക്കിയ ജാക്കറ്റ് ഒരു സില്‍വര്‍ കളര്‍ ഡ്രസിനൊപ്പം അണിഞ്ഞാണ് പരിപാടിയിലെത്തിയത്.

Also Read:  ശബരിമലയിലെ ഓണ്‍ലൈന്‍ ബുക്കിംഗ്; യുവതികളുടെ എണ്ണം 800 കവിഞ്ഞു

ജാക്കറ്റ് കണ്ട എസ്.ആര്‍.കെ ക്ക് ജാക്കറ്റ് വളരെ ഇഷ്ടപപെട്ടു. അപ്പോള്‍ തന്നെ അത് കത്രീനയുടെ കൈയ്യില്‍ നിന്നും വാങ്ങി ധരിക്കുകയായിരുന്നു.

ജാക്കറ്റ് ഒടുവിലെത്തിയിരിക്കുന്നത് ഷാരൂഖിന്റെ വാര്‍ഡ്‌റോബിലാണ്. ദി ബാഡ് ഗയി എന്ന് പുറകില്‍ എഴുതിയ ജാക്കറ്റാണ് ഈ പരിപാടിയിലെ യഥാര്‍ത്ഥ താരമായി മാറിയത്.

Latest Stories

We use cookies to give you the best possible experience. Learn more