| Monday, 17th October 2016, 8:01 pm

സൗമ്യവധക്കേസ്; സുപ്രീംകോടതിയില്‍ ഹാജരാകില്ലെന്ന് കട്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൗമ്യവധക്കേസില്‍ നവംബര്‍ 11ന് കോടതിയില്‍ ഹാജരാകണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം തള്ളി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. കോടതിയില്‍ ഹാജരാകുന്നതിന് ഭരണഘടനാപരമായ തടസങ്ങളുണ്ടെന്നും ആര്‍ടിക്ക്ള്‍ 124(7) പ്രകാരമാണ് ഹാജരാകാത്തതെന്നും കട്ജു പറഞ്ഞു.


ന്യൂദല്‍ഹി:  സൗമ്യവധക്കേസില്‍ നവംബര്‍ 11ന് കോടതിയില്‍ ഹാജരാകണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം തള്ളി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. കോടതിയില്‍ ഹാജരാകുന്നതിന് ഭരണഘടനാപരമായ തടസങ്ങളുണ്ടെന്നും ആര്‍ടിക്ക്ള്‍ 124(7) പ്രകാരമാണ് ഹാജരാകാത്തതെന്നും കട്ജു പറഞ്ഞു.

സൗമ്യകേസില്‍ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ മാതാവ് സുമതിയും നല്‍കിയ പുനപരിശോധന ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി കട്ജുവിനെ വിളിച്ചുവരുത്തിയിരുന്നത്. ഗോവിന്ദച്ചാമിയെ വെറുതെ വിട്ടത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചുള്ള കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു കോടതിയുടെ അസാധാരണ നടപടിക്കാധാരം.

കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കോടതി ഹരജിയായി പരിഗണിക്കുകയായിരുന്നു.  വധശിക്ഷ റദ്ദാക്കിയ നടപടിയില്‍ എന്താണ് തെറ്റെന്ന് മാര്‍ക്കണ്ഡേയ കട്ജു വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞിരുന്നു.

കട്ജുവിന്റെ കൂടി വാദങ്ങള്‍ കേട്ട ശേഷമായിരിക്കും പുനപരിശോധനാ ഹര്‍ജിയില്‍ അന്തിമ തീരുമാനമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, പി.സി പന്ത്, യു.യു ലളിത് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജി പരിഗണിച്ചത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തകിയാണ് കോടതിയില്‍ ഹാജരായത്.

We use cookies to give you the best possible experience. Learn more