'ഗുജറാത്തിലേത് ശവപറമ്പിലെ ശാന്തി'; സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ കട്ജു
Daily News
'ഗുജറാത്തിലേത് ശവപറമ്പിലെ ശാന്തി'; സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ കട്ജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Sep 18, 09:19 am
Sunday, 18th September 2016, 2:49 pm

 


  ഗുജറാത്ത് സമാധാനത്തിന്റെയും ശാന്തിയുടെയും നാടാണെന്ന് പറഞ്ഞ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂറിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. “അതെ ജസ്റ്റിസ് താക്കൂര്‍, ശവപറമ്പിലെ ശാന്തിയാണ് ഗുജറാത്തിലേത്” എന്നാണ് കട്ജു ഫേസ്ബുക്കില്‍ പ്രതികരിച്ചത്.


ന്യൂദല്‍ഹി:  ഗുജറാത്ത് സമാധാനത്തിന്റെയും ശാന്തിയുടെയും നാടാണെന്ന് പറഞ്ഞ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂറിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. “അതെ ജസ്റ്റിസ് താക്കൂര്‍, ശവപറമ്പിലെ ശാന്തിയാണ് ഗുജറാത്തിലേത്” എന്നാണ് കട്ജു ഫേസ്ബുക്കില്‍ പ്രതികരിച്ചത്.

ശനിയാഴ്ച തന്റെ ഗുജറാത്ത് സന്ദര്‍ശന വേളയിലായിരുന്നു ഗുജറാത്തിനെ പുകഴ്ത്തി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ സംസാരിച്ചിരുന്നത്. ഗുജറാത്തിലേക്ക് വരുന്നത് സമാധാനമുള്ളിടത്തേക്ക് വരുന്നത് പോലെയാണെന്ന് പറഞ്ഞ താക്കൂര്‍ രക്ത ചൊരിച്ചിലുകള്‍ ഏറെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ദല്‍ഹിയെക്കാളും ഗുജറാത്ത് നല്ലതെന്നും പറഞ്ഞിരുന്നു.

katju

ഫേസ്ബുക്കില്‍ 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് എഴുതിയാണ് ചീഫ് ജസ്റ്റിസിനെ വിമര്‍ശിക്കുന്നത്. ഗോധ്ര തീവെപ്പിന് പിന്നിലും വലതുപക്ഷ ഹിന്ദുത്വ സംഘടനകളാണെന്നും എന്നിട്ട് മുസ്‌ലിങ്ങള്‍ക്ക് മേല്‍ ആരോപണം ഉന്നയിച്ച് കലാപം അഴിച്ചുവിടുകയായിരുന്നുവെന്നും കട്ജു പറഞ്ഞു.

ഗുജറാത്ത വംശഹത്യയെ ജര്‍മ്മനിയില്‍ നാസികള്‍ ജൂതരെ കൂട്ടക്കൊല നടത്തിയ “ഗ്ലീവിറ്റ്‌സ്” കൊലയുമായും കട്ജു താരതമ്യപ്പെടുത്തുന്നു.

katju-1