ജമ്മു:കഠ്‌വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഘത്തിനിരയാക്കിയ പ്രതികളുടെ അഭിഭാഷകനെതിരെ ജമ്മൂ കശ്മീര്‍ ക്രൈബ്രാഞ്ച് കോടതിയെ സമീപിക്കും. പ്രതികള്‍ക്ക് വേണ്ടി വസ്തുതകളെ വളച്ച് ഒടിച്ച് കേസ് വഴിതിരിക്കാന്‍ ശ്രമിക്കുകായാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
മുഖ്യപ്രതികളിലൊരാളായ വിശാല്‍ ശര്‍മയ്‌ക്കെതിരെ മൊഴി കൊടുക്കാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദ്ദം ചെലുത്തിയെന്നു കേസിലെ സാക്ഷി പറയുന്ന സിഡി അഭിഭാഷകന്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ക്രൈബ്രാഞ്ച് കോടതിയെ സമീപിക്കുന്നത്.
മജിസ്‌ട്രേറ്റിനു മുന്നില്‍ സാക്ഷി മൊഴി നല്‍കുന്നുവെന്ന തരത്തിലാണു സോഷ്യല്‍മീഡിയയില്‍ വിഡിയോ പ്രചരിക്കുന്നത്. കേസിലെ മുഖ്യ സൂത്രധാരന്‍ സഞ്ജി റാമിന്റെ മകനാണു വിശാല്‍ ശര്‍മ.എന്നാല്‍ കോടതിക്കുപുറത്ത് വ്യാജമായി ചിത്രീകരിച്ചാതാണ് വീഡിയോ എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആളുകളെ തെറ്റിധരിപ്പിക്കാനും സര്‍ക്കാരിനെതിരെ ആളുകളെ ഇറക്കാനുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം, കേസില്‍ അറസ്റ്റിലായ പൊലീസുകാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയിട്ടുണ്ട്.
അതേസമയം കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയിരുന്നു. കഠ്വ ചീഫ് ജുഡീഷ്യല്‍ മജിസ്‌റ്റ്രേറ്റ് കോടതിയാണ് കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.
ജമ്മുവിനടുത്തുള്ള കഠ്വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ എട്ടുവയസുകാരിയെ പിന്നീട് ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തുന്നത്.
കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. എട്ടുവയസുകാരിയുടെ കുടുംബമടങ്ങുന്ന ബക്കര്‍വാല്‍ മുസ്ലിം നാടോടി സമുദായത്തെ രസനയില്‍ നിന്നും ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനായി റിട്ട റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണ് കൊലപാതകവും തട്ടിക്കൊണ്ടു പോകലും ആസൂത്രണം ചെയ്തത്. ഇയാളുടെ മകന്‍ വിശാല്‍ ജംഗോത്ര, മരുമകന്‍ എന്നിവരും പിടിയിലായിട്ടുണ്ട്.
സ്‌പെഷ്യല്‍ പൊലീസ് ഒഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, രസനയിലെ താമസക്കാരനായ പര്‍വേശ് കുമാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബള്‍, തിലക് രാജ് എന്നിവരാണ് മറ്റു പ്രതികള്‍.