കാശ്മീര്‍: കഠ്വ പീഡനക്കേസില്‍ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട്കൊണ്ട് സമരം നയിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ പീഡനക്കേസില്‍ അറസ്റ്റില്‍.
അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ താലിബ് ഹുസൈനാണ് 30 വയസ്സുള്ള യുവതിയെ പീഡിപ്പിച്ചു എന്ന കുറ്റത്തിന് അറസ്റ്റിലായിരിക്കുന്നത്. റണ്‍ബീര്‍ പീനല്‍ കോഡിലെ പീഡനത്തിലുള്ള സെക്ഷന്‍ 376 പ്രകാരമാണ താലിബ് ഹുസൈനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തന്റെ ബന്ധുകൂടിയായ താലിബ് ഒന്നര മാസം മുമ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ചാഡ്വ കാടുകളില്‍ കാലികളെ മേയ്ക്കവെ തന്നെ നിലത്ത് തള്ളിയിട്ട താലിബ് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമം നടത്തിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.
ALSO READ: ശബരിമലയില്‍ സ്ത്രീപ്രവേശനം വിലക്കുന്നത് മനുഷ്യത്വത്തിന് അപമാനം: സ്വാമി അഗ്നിവേശ്
താലിബിനെ റിമാന്‍ഡിനായി ഇന്ന് പൊലീസ് കോടതിയിലെത്തിക്കും.
ജനുവരിയില്‍ കഠ്വ പീഡനക്കേസില്‍ സമരം നടത്തിയത്തിന് താലിബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജമ്മു കാശ്മീരിലെ കഠ്വയില് എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും, കൊല്ലുകയും ചെയ്ത കേസിലാണ് താലിബ് സമരം നടത്തിയത്.