| Saturday, 21st April 2018, 10:03 am

കഠ്‌വ പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്: വിശദാംശങ്ങള്‍ ഇവയാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കഠ്‌വയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജമ്മു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇന്ത്യാ ടുഡേയാണ് പുറത്തുവിട്ടത്.

എട്ടുവയസുകാരിയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെ വിശദാംശങ്ങള്‍ നല്‍കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

പ്രധാന കണ്ടെത്തലുകള്‍:

യോനിയുടെ പുറംഭാഗത്ത് ആഴത്തിലുള്ള മുറിവ്

കേടുസംഭവിച്ച കന്യാചര്‍മ്മം

യോനിയ്ക്കുള്ളില്‍ രക്തക്കറയുള്ള ശ്രവം

ഉദരഭാഗത്ത് നീലനിറം

തുടകളില്‍ മുറിവ്

കൈകളില്‍ മുറിവ്

വലതു ചെവിയ്ക്കു പിറകില്‍ ആഴത്തിലുള്ള ചിതറിയ മുറിവ്

നാവ് മുന്നോട്ടുതള്ളിയ നിലയില്‍


Also Read: സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: തുടക്കമിട്ടത് ‘വോയ്‌സ് ഓഫ് ട്രൂത്ത്’; 16 കാരനായ അഡ്മിന്‍ കുടുങ്ങി


പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ മെഡിക്കല്‍ ബോര്‍ഡിനോട് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശരീരത്തിന്റെ കീഴ്ഭാഗത്തുണ്ടായ പരിക്കുകള്‍ ലൈംഗിക അതിക്രമം കാരണമുണ്ടായതാണെന്ന നിഗമനത്തില്‍ മെഡിക്കല്‍ ബോര്‍ഡ് എത്തിച്ചേര്‍ന്നിട്ടുണ്ട്.

We use cookies to give you the best possible experience. Learn more