ശ്രീനഗര്‍: ബി.ജെ.പി നേതൃത്വം പറഞ്ഞിട്ടാണ് കത്തുവാ ബലാത്സംഗക്കേസിലെ പ്രതികളുടെ മോചനം ആവശ്യപ്പെട്ട് നടത്തിയ റാലിയില്‍ പങ്കെടുത്തതെന്ന് മന്ത്രിസ്ഥാനം രാജിവെച്ച ചദര്‍ പ്രകാശ് ഗംഗ. പാര്‍ട്ടിയുടെ ഇമേജ് സംരക്ഷിക്കുന്നതിനായാണ് സ്വയം ത്യാഗം സഹിക്കുകായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“പാര്‍ട്ടിയാണ് ഞങ്ങളെ കത്തുവയിലേക്ക് അയച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ സാത് ശര്‍മ്മയാണ് ഞങ്ങളെ അയച്ചത്. അവിടേക്ക് പോയത് പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ചാണ്.”
കാശ്മീര്‍ മന്ത്രിസഭയിലെ ബി.ജെ.പി മന്ത്രിമാരായ ഗംഗയും ലാല്‍ സിംഗും പ്രതികള്‍ക്ക് വേണ്ടി നടത്തിയ റാലിയില്‍ പങ്കെടുത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
കത്തുവ ബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ദേശീയ പതാകയുമേന്തി റാലി നടത്തിയവരായിരുന്നു ഇരുവരും.
ഹിന്ദു ഏക്താ മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്.
ജമ്മുവിനടുത്തുള്ള കത്തുവയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ എട്ടുവയസുകാരിയെ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ കുടുംബമടങ്ങുന്ന ബക്കര്‍വാല്‍ മുസ്ലിം നാടോടി സമുദായത്തെ രസനയില്‍ നിന്നും ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനായി റിട്ട റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണ് കൊലപാതകവും തട്ടിക്കൊണ്ടു പോകലും ആസൂത്രണം ചെയ്തത്.
Also Read: അവള്‍ക്ക് നീതി ലഭിക്കണം; കത്തുവാ സംഭവത്തില്‍ കേരളത്തിലെങ്ങും വ്യാപക പ്രതിഷേധം
ഇയാളുടെ മകന്‍ വിശാല്‍ ജംഗോത്ര, മരുമകന്‍ എന്നിവരും പിടിയിലായിട്ടുണ്ട്.
സ്‌പെഷ്യല്‍ പൊലീസ് ഒഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, രസനയിലെ താമസക്കാരനായ പര്‍വേശ് കുമാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബള്‍, തിലക് രാജ് എന്നിവരാണ് മറ്റു പ്രതികള്‍.
WATCH THIS VIDEO: