സ്‌കോട്‌ലന്‍ഡ് വുമണ്‍സും പാപുവ ന്യൂ ഗിനിയ വുമണ്‍സും തമ്മിലുള്ള മൂന്ന് ഏകദിന മത്സരത്തിലെ രണ്ടാം മത്സരത്തിലും സ്‌കോട്‌ലാന്‍ഡിന് വിജയം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 104 റണ്‍സിനാണ് ഗിനിയ പരാജയപ്പെട്ടത്. മത്സരത്തില്‍ ടോസ് നേടിയ ഗിനിയ സ്‌കോട് ലാന്‍ഡിനെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ 45.4 ഓവറില്‍ 217 റണ്‍സ് ആണ് ടീം നേടിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗിനിയ 34.5 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
സ്‌കോട്‌ലാന്‍ഡിനു വേണ്ടി മികച്ച പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ കാത്രിന്‍ ബ്രൈസ് ആണ്. 80 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറും അടക്കം 73 റണ്‍സ് ആണ് തരം നേടിയത്. 91.25 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ഇതിനുപുറമേ ഒരു തകര്‍പ്പന്‍ നേട്ടമാണ് കാത്രിന്‍ സ്വന്തമാക്കിയത്. വുമണ്‍സ് ഏകദിനത്തിലെ ആദ്യ നാല് ഏകദിനത്തില്‍ 50 പ്ലസ് റണ്‍സ് നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് ബ്രൈസിനെ തേടിയെത്തിയത്.
കരിയറിലെ ആദ്യ മൂന്നു ഏകദിനത്തില്‍ 50 റണ്‍സിന് മുകളില്‍ നേടുന്ന താരം ഓസ്‌ട്രേലിയയുടെ ഹെയ്‌ലി മാത്യൂസ് ആണ്. സ്‌കോട്‌ലാന്‍ഡ്‌ന് വേണ്ടി ഏറ്റവും ആദ്യത്തെ നാല് ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരം എന്ന റെക്കോഡും ബ്രൈസിന്റെ പേരിലാണ്. 2023ല്‍ അയര്‍ലാന്‍ഡിനോട് 83 റണ്‍സ് നേടിയ അതേ സീരീസില്‍ 78 റണ്‍സും നേടി.
ബ്രൈസിന് പുറമേ ഓപ്പണര്‍ സസ്‌കിയ ഹോര്‍ലി 76 പന്തില്‍ നിന്ന് 62 റണ്‍സ് നേടി. പാപുവ ന്യൂ ഗിനിയക്ക് വേണ്ടി കേവാവു ഫ്രാങ്ക് 31 റണ്‍സ് നേടിയപ്പോള്‍ ബ്രന്‍ഡ താവു 25 റണ്‍സും തനിയ റുമ 20 റണ്‍സ് നേടി.
സ്‌കോട്‌ലാന്‍ഡിനു വേണ്ടി സസ്‌കിയ മൂന്നു വിക്കറ്റും കാത്രിന്‍ ബ്രൈസ് 5 ഓവറില്‍ 12 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടി. കേതറിന്‍ ഫ്രെസര്‍ രണ്ട് വിക്കറ്റ് നേടി.
ഗിനിയക്ക് വേണ്ടി പൗക്കേ സിയാക്ക, സിബോണ ജിമ്മി എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ദിക്ക ലോഹിയ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
Content Highlight: Kathryn Bryce In Record Achievement