| Saturday, 13th September 2014, 4:12 pm

മനോജ് വധം; സിബിഐ അന്വേഷണത്തിന് വിജ്ഞാപനമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസ് സി.ബി.ഐക്ക് കൈമാറി വിജ്ഞാപനം പുറപ്പെടുവിച്ചു. ആഭ്യന്തര വകുപ്പ് ഈ വിജ്ഞാപനം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് അയച്ചു.

ഡി.ജി.പിയുടെ  ശുപാര്‍ശപ്രകാരമാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ എ.ഡി.ജി.പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സി.ബി.ഐ കേസ് ഏറ്റെടുക്കുന്നത് വരെ ഈ സംഘം അന്വേഷണം തുടരും. പ്രതികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അതിനിടയില്‍ കേസിലെ മുഖ്യപ്രതി വിക്രമനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

തലശ്ശേരി കതിരൂരില്‍ ഈ മാസം ഒന്നിനാണ് മനോജ് വെട്ടേറ്റ് മരിച്ചത്. മനോജ് സഞ്ചരിച്ച വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ബോംബ് സ്‌ഫോടനത്തിലുണ്ടായതെന്ന് സംശയിക്കന്ന 15 മുറിവുകള്‍ വിക്രമന്റെ ശരീരത്തിലുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more