[]തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസ് സി.ബി.ഐക്ക് കൈമാറി വിജ്ഞാപനം പുറപ്പെടുവിച്ചു. ആഭ്യന്തര വകുപ്പ് ഈ വിജ്ഞാപനം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് അയച്ചു.
ഡി.ജി.പിയുടെ ശുപാര്‍ശപ്രകാരമാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ എ.ഡി.ജി.പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സി.ബി.ഐ കേസ് ഏറ്റെടുക്കുന്നത് വരെ ഈ സംഘം അന്വേഷണം തുടരും. പ്രതികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അതിനിടയില്‍ കേസിലെ മുഖ്യപ്രതി വിക്രമനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
തലശ്ശേരി കതിരൂരില്‍ ഈ മാസം ഒന്നിനാണ് മനോജ് വെട്ടേറ്റ് മരിച്ചത്. മനോജ് സഞ്ചരിച്ച വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ബോംബ് സ്‌ഫോടനത്തിലുണ്ടായതെന്ന് സംശയിക്കന്ന 15 മുറിവുകള്‍ വിക്രമന്റെ ശരീരത്തിലുണ്ട്.