Kerala News
കതിരൂര്‍ ബോംബ് സ്‌ഫോടനം; പരിക്കേറ്റത് ടി.പി വധക്കേസില്‍ കോടതി വെറുതെ വിട്ടയാള്‍ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 04, 02:08 pm
Friday, 4th September 2020, 7:38 pm

കണ്ണൂര്‍: കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റത് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായിരുന്ന രമീഷിന്. ടി.പി വധക്കേസിലെ ഇരുപത്തിനാലാം പ്രതിയായിരുന്നു അഴിയൂര്‍ സ്വദേശിയായ രമീഷ്.

തെളിവില്ലെന്ന് കണ്ട് രമീഷിനെ കോടതി വെറുതെ വിടുകയായിരുന്നു.

രമീഷിന്റെ രണ്ട് കൈപ്പത്തികളും ഇന്നുണ്ടായ സ്‌ഫോടനത്തില്‍ അറ്റു. കതിരൂര്‍ പൊന്ന്യത്ത് ബോംബ് നിര്‍മ്മിക്കുന്നതിനിടെ ആയിരുന്നു സ്‌ഫോടനം. കൊടിസുനിയുമായി അടുത്ത ബന്ധമുള്ള ആളാണ് രമീഷെന്നാണ് റിപ്പോര്‍ട്ട്.

രമീഷിനെ കൂടാതെ ഒരാള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറി നടന്ന കതിരൂര്‍ പൊന്ന്യം സി.പി.ഐ.എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ്.

തിരുവനന്തപുരത്ത് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ നാല് ദിവസങ്ങളായി കണ്ണൂരിന്റെ പല ഭാഗത്തും അക്രമസംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇവിടെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടാകുകയും അതിന് പിന്നാലെ സി.പി.ഐ.എമ്മിന്റെ വായനശാല തകര്‍ക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ