song video
അല്‍ഫോണ്‍സിന്റെ സംഗീതം, വിനീതിന്റെ വരികള്‍; കഥകള്‍ ചൊല്ലിടാം ഗാനം പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 23, 06:31 am
Tuesday, 23rd February 2021, 12:01 pm

കൊച്ചി: സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സംഗീതം പകര്‍ന്ന പുതിയ ആല്‍ബം കഥകള്‍ ചൊല്ലിടാം പുറത്തുവിട്ടു.

വിനീത് ശ്രീനിവാസന്‍ വരികളെഴുതി പാടിയ ആല്‍ബം, ഹിഷാം അബ്ദുല്‍ വഹാബാണ് മിക്‌സിങ്ങും അറേഞ്ച്‌മെന്റും ചെയ്തിരിക്കുന്നത്.

ഗാനത്തിന്റെ എഡിറ്റിങ്ങും സംവിധാനവും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്. വിനീത് ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ തുടങ്ങിയ താരങ്ങളും അവരുടെ കുടുംബവുമാണ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്.

വായു, വെളിച്ചം, വെള്ളം, ഭൂമി എന്നിങ്ങനെ നാല് ഭാഗങ്ങളായി നാല് അച്ഛന്മാരെയും മക്കളെയും വീഡിയോയില്‍ കാണിച്ചിരിക്കുന്നു.

പ്രപഞ്ചത്തില്‍ കുഞ്ചാക്കോ ബോബനും വായുവില്‍ വിനീത് ശ്രീനിവാസനും വെളിച്ചത്തില്‍ കൃഷ്ണ ശങ്കര്‍, വെള്ളത്തില്‍ വിനയ് ഫോര്‍ട്ട്, ഭൂമിയില്‍ ഷറഫുദ്ദീനുമാണ് അഭിനയിച്ചിരിക്കുന്നത്.

തന്റെ പുതിയ ചിത്രമായ പാട്ടിലും സംഗീത സംവിധാനം അല്‍ഫോണ്‍സ് പുത്രനാണ്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights: Kathakal Chollidaam Music Video out Alphonse Puthren  Vineeth Sreenivasan