Kerala News
വീണ്ടും കാട്ടാന ആക്രമണം; അട്ടമലയിൽ യുവാവ് കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 12, 05:34 am
Wednesday, 12th February 2025, 11:04 am

വയനാട്: വയനാട് അട്ടമലയിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാൻ ആക്രമണത്തിൽ അട്ടമല സ്വദേശി ബാലൻ (27 ) കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇതോടെ സംസ്ഥാനത്ത് 72 മണിക്കൂറിനുള്ളിൽ മൂന്ന് ജീവനുകളാണ് കാട്ടാന എടുത്തത്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ മാത്രം വന്യജീവി ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. 2014 മുതല്‍ 2024 വരെയുള്ള കണക്ക് പ്രകാരമാണിത്. ഈ കാലയളവില്‍ 58ഓളം പേര്‍ക്ക് വന്യജീവി ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

updating…

Content Highlight: wild elephant attacks again; A young man was killed in Attamala