|

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രം വിഞ്ജാപനമിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

western-ghatt1

[]ന്യൂദല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്രം വിഞ്ജാപനമിറക്കി.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് വിഞ്ജാപനമിറക്കിയത്.

പശ്ചിമഘട്ട സംരക്ഷണത്തിനായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

123 പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണ് കേരളത്തിലുള്ളത്. ഇത്തരം പ്രദേശങ്ങളില്‍ ഖനനം നടത്തുന്നത് ശക്തമായി എതിര്‍ക്കും.

പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ നേരത്തേ അറിയിച്ചിരുന്നു.

കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം തന്നെയാണ് ഇക്കാര്യം അറിയിച്ചതും.

ഇതു പ്രകാരം ഡിസംബര്‍ 14ന് മുമ്പ് കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ സമയക്രമം സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാന്‍ ട്രൈബ്യൂണല്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു.

ഇതോടെ പശ്ചിമഘട്ടത്തിലെ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കുമ്പോള്‍ ഗാഡ്ഗില്‍ കമ്മിറ്റി മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന ഇടക്കാല ഉത്തരവ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഭേദഗതി ചെയ്യുകയാണ്.