Advertisement
Western Ghatt
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്; പശ്ചിമഘട്ടത്തിലെ നിയന്ത്രണ മേഖലയുടെ വിസ്തൃതി കുറച്ചു; പാറമടകള്‍ക്കുള്ള നിയന്ത്രണം തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 08, 03:06 am
Saturday, 8th December 2018, 8:36 am

ന്യൂദല്‍ഹി: പശ്ചിമഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ ബാധകമായ പരിസ്ഥിതി ലോല പ്രദേശത്തിന്റെ വിസ്തൃതി ചുരുക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്. 126 വില്ലേജുകളിലായി ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന 3115 ചതുരശ്ര കിലോമീറ്ററിലുള്ള നിരോധന, നിയന്ത്രണങ്ങളാണ് ഇതോടെ മാറിയത്.

ഇതോടെ നിയന്ത്രണമുള്ള സ്ഥലത്തിന്റെ വിസ്തൃതി 59,940 ചതുരശ്ര കിലോമീറ്ററില്‍ നിന്ന് 56,825 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. 2013ല്‍ പുറത്തിറക്കിയ നിരോധന ഉത്തരവിന്റെ അഞ്ചാം ഖണ്ഡികയാണ് പുതിയ ഉത്തരവിലൂടെ ഭേദഗതി ചെയ്തത. നേരത്തെ കരട് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് രണ്ടുവട്ടം കൂടി പുതുക്കിയിരുന്നു.

Also Read  റിപ്പബ്ലിക് ടി.വിയുടെ സര്‍വേഫലവും കോണ്‍ഗ്രസിനൊപ്പം, ബി.ജെ.പിയെ കാത്തിരിക്കുന്നത് തിരിച്ചടി; തെലങ്കാനയില്‍ ടി.ആര്‍.എസ് തന്നെ, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാണാം

അതേസമയം പാറമടകള്‍ക്കുള്ള നിയന്ത്രണം തുടരും. നേരത്തെ സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന 886.7 ചതുരശ്ര കിലോമീറ്റര്‍ മാത്രം വനേതര മേഖലയായി കണക്കാക്കണമെന്നും . 123 വില്ലേജുകളില്‍ നാലെണ്ണം പൂര്‍ണമായി ഒഴിവാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം കേരളം നേരിട്ട പ്രളയക്കെടുതി സൂചിപ്പിച്ച് പരിസ്ഥിതി ലോലമെന്ന് കരട് വിജ്ഞാപനത്തില്‍ പറഞ്ഞ പ്രദേശങ്ങളുടെ വിസ്തൃതിയില്‍ ഒരു മാറ്റവും വരുത്തരുതെന്ന് ജസ്റ്റിസ് എ.കെ. ഗോയലിന്റെ നേതൃത്വത്തിലുള്ള ഹരിത ട്രൈബ്യൂണല്‍ ബെഞ്ച് പരിസ്ഥിതി മന്ത്രാലയത്തെ ഓര്‍മിപ്പിച്ചിരുന്നു. കരടില്‍ മാറ്റം വരുത്തുന്നതോ പുതിയ പാരിസ്ഥിതിക അനുമതികള്‍ നല്‍കുന്നതോ പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നുമായിരുന്നു കഴിഞ്ഞദിവസം ഹരിത ട്രൈബ്യൂണല്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.

DoolNews Video