| Friday, 7th August 2020, 11:41 am

അന്ന് പാര്‍ലമെന്റില്‍ നിങ്ങള്‍ രണ്ട് പേരും എന്തൊക്കെയായിരുന്നു വീമ്പിളക്കിയത്; കശ്മീര്‍ വിഷയത്തില്‍ മോദിയ്ക്കും അമിത് ഷായ്ക്കുമെതിരെ യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കശ്മീരികള്‍ക്ക് തീരാവേദനയും ദുരിതവുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നല്‍കിയതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കശ്മീരില്‍ വികസനവും സമാധാനവും കൊണ്ടുവരുമെന്നായിരുന്നു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ വീമ്പിളക്കിയത്. തീരാദുരിതവും വേദനയുമാണ് അതിന് പകരം അവര്‍ സമ്മാനിച്ചത്’, യെച്ചൂരി പറഞ്ഞു.

ബുധനാഴ്ചയായിരുന്നു ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായത്. 2019 ആഗസ്റ്റ് 5 നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഏകപക്ഷീയമായി റദ്ദാക്കിയത്.

ബി.ജെ.പി ഇതര രാഷ്ട്രീയനേതാക്കളെ കരുതല്‍ തടങ്കലിലാക്കിയായിരുന്നു ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്ന തീരുമാനം അമിത് ഷാ പ്രഖ്യാപിച്ചത്.

ഒരു വര്‍ഷത്തിനിപ്പുറവും പല പ്രമുഖ രാഷ്ട്രീയനേതാക്കളും കശ്മീരില്‍ തടവില്‍ തുടരുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kasmir Article 370 Narendra Modi Amith Shah Sitaram Yechury

We use cookies to give you the best possible experience. Learn more