| Thursday, 14th November 2024, 3:44 pm

കൊടുങ്കാറ്റായി കശ്യപ് ഇടിമിന്നലായി സ്‌നേഹല്‍; രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച ഇരട്ട ട്രിപ്പിള്‍ സെഞ്ച്വറികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ അരുണാചല്‍ പ്രദേശും ഗോവയും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അരുണാചല്‍ പ്രദേശ് ബാറ്റ് ചെയ്യാന്‍ താരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് വെറും 84 റണ്‍സിനാണ് ഗോവയോട് ടീം തകര്‍ന്ന് വീണത്. എന്നാല്‍ തുടര്‍ ബാറ്റിങ്ങില്‍ വമ്പന്‍ സ്‌കോറാണ് ഗോവ അരുണാചലിന് നേരെ അടിച്ചെടുത്തത്. വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 727 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു ഗോവ.

ഗോവയെ ഉയര്‍ന്ന സ്‌കോറില്‍ എത്തിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത് കശ്യപ് ബാഖലെയും സ്‌നേഹല്‍ കൗതങ്കറുമാണ്. ഇരുവരും ട്രിപ്പിള്‍ സെഞ്ച്വറി നേടിയാണ് ഗ്രൗണ്ടില്‍ അഴിഞ്ഞാടിയത്.

കശ്യപ് 269 പന്തില്‍ നിന്ന് 39 ഫോറും രണ്ട് സിക്‌സും അടക്കം 300 റണ്‍സ് നേടി പുറത്താകാതെ നിന്നു. മറുവശത്ത് സ്‌നേഹലും പുറത്താകാതെ 215 പന്തില്‍ നിന്ന് 45 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 314 റണ്‍സും നേടി അമ്പരപ്പിക്കുകയായിരുന്നു.

കശ്യപിന്റെ രണ്ടാം ഫസ്റ്റ് ക്ലാസ് മത്സരമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ ഒരു മത്സരത്തില്‍ വെറും 13 റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാല്‍ അറ്റാക്കിങ് സ്റ്റൈല്‍ കൊണ്ട് തന്റെ ഫസ്റ്റ് ക്ലാസിലെ ആദ്യ ട്രിപ്പിള്‍ ടോണ്‍ സ്വന്തമാക്കി അമ്പരപ്പിക്കുകയായിരുന്നു താരം.

മറുവശത്ത് സ്‌നേഹല്‍ ഗോവയ്ക്ക് വേണ്ടി 57 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 3548 റണ്‍സാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരം നേടിയത്. താരത്തിന്റെയും ആദ്യ ട്രിപ്പിള്‍ ടോണാണിത്. ഇതോടെ രഞ്ജീ ട്രോഫിയിയുടെ ചരിത്രത്തില്‍ ആദ്യമായി രണ്ട് ബാറ്റര്‍മാര്‍ നോട്ട് ഔട്ടില്‍ ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന റെക്കോഡും രണ്ട് പേര്‍ സ്വന്തമാക്കിയിരിക്കുകയാണ്. മാത്രമല്ല രഞ്ജിയില്‍ 600+ റണ്‍സിന്‍രെ പാര്‍ട്ണര്‍ഷിപ്പ് നേടുന്ന താരങ്ങള്‍ എന്ന നേട്ടവും ഇവര്‍ നേടിയിരിക്കുകയാണ്.

മത്സരത്തില്‍ അരുണാചലിന് വേണ്ടി ഓപ്പണ്‍ ചെയ്ത ഇഷാന്‍ ഗഡേക്കര്‍ മൂന്ന് റണ്‍സും സുയാഷ് പ്രഭുദേശായി 73 റണ്‍സും നേടിയാണ് പുറത്തായത്.

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന അരുണാചല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ നബാം അബോ 31 റണ്‍സും നീയ 14 റണ്‍സുമായും ക്രീസില്‍ തുടരുകയാണ്.

Content Highlight: Kashyap And Snehal In Great Performance In Ranji Trophy For Goa

We use cookies to give you the best possible experience. Learn more