ഭയം കാരണം കശ്മീരികള്‍ തന്നെ സന്ദര്‍ശിക്കാന്‍ മടിച്ചു-ഗുലാം നബി ആസാദ്
Kashmir
ഭയം കാരണം കശ്മീരികള്‍ തന്നെ സന്ദര്‍ശിക്കാന്‍ മടിച്ചു-ഗുലാം നബി ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th September 2019, 9:03 pm

ന്യൂദല്‍ഹി: സുപ്രീം കോടതി അനുമതി പ്രകാരം  കശ്മീര്‍  സന്ദര്‍ശനം നടത്തിയ തന്നെ കാണാന്‍ വരാന്‍ കശ്മീരികളില്‍ പലരും ഭയപ്പെട്ടെന്ന് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്. ദല്‍ഹിയിലെ എ.ഐ.സി.സി വസതിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തന്നെ സന്ദര്‍ശിച്ചതിന്റെ പേരില്‍ പിന്നീട് ഉദ്യോഗസ്ഥര്‍ തങ്ങളെ വേട്ടയാടുമോ എന്ന ഭയം കാരണം മിക്കവരും സന്ദര്‍ശനം ഒഴിവാക്കിയെന്നാണ് ഗുലാം നബി ആസാദ് പറയുന്നത്.

ഗസ്റ്റ് ഹൗസിന്റെ ഗേറ്റിന് പുറത്തുള്ള സി.സി.ടിവി യിലൂടെ നിരീക്ഷണം നടത്തുന്നതിനാല്‍ തന്നെ കാണാനിരുന്ന 80% പേരും സന്ദര്‍ശനം വേണ്ടെന്ന് വെച്ചെന്നും ഗുലാം നബി ആസാദ് പറയുന്നു.

ജനവാസം കുറഞ്ഞ ബരാമുള്ളയല്‍ വസതി നല്‍കിയതു കാരണം കശ്മീരിലെ സാധാരണ ജനങ്ങളെ കാണാന്‍ കഴിഞ്ഞില്ല. സുപ്രീം കോടതി സന്ദര്‍ശനത്തിന് അനുമതി നല്‍കിയ പലയിടങ്ങളിലും പോകാന്‍ തന്നെ അനുവദിച്ചില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘സുപ്രീം കോടതി ഉത്തരവിന് ശേഷമാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. ഞാന്‍ അവിടത്തെ ജനങ്ങളെ കാണുന്നത് ഒഴിവാക്കാനായി അധികൃതര്‍ കഴിവിന്റെ പരാമാവധി ശ്രമിച്ചു’

കശ്മീര്‍ സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് ഗുലാം നബി ആസാദ് നല്‍കിയ ഹര്‍ജിയിലാണ് 6 ദിവസത്തെ സന്ദര്‍ശനത്തിനായി സുപ്രീംകോടതി അനുമതി നല്‍കിയത്. മുമ്പ് രണ്ടു തവണ കശ്മീര്‍ സന്ദര്‍ശനത്തിനു തുനിഞ്ഞ ഇദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ വെച്ച് മടക്കി അയക്കുകയായിരുന്നു.
കശ്മീരിലെ സ്ഥിതി ഗുരുതരമാണെന്ന് സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് നേരത്തെ ഇദ്ദേഹം പറഞ്ഞിരുന്നു.