[share]
[] ന്യുദല്‍ഹി: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ പാക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ തയ്യാറാകാതിരുന്ന സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കു അക്രമണം.
നോയ്ഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ കശ്മീരി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സ്വകാര്യ ഹോസ്റ്റല്‍ റുമിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ പാകിസ്ഥാനെതിരെ മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതിന് വിസമ്മതിച്ച മുന്ന് വിദ്യാര്‍ത്ഥികളാണ് ക്രൂരമായ മര്‍ദ്ദനത്തിനിരയായത്.
അതേസമയം ആക്രമണത്തിന് വംശീയമോ പ്രാദേശികമോ ആയ മാനങ്ങള്‍ ഇല്ലെന്നാണ് കോളജ് അധികൃതരുടെ വാദം. സംഭവത്തെ തുടര്‍ന്ന് ഹോസ്റ്റലിലെ നൂറോളം കശ്മീരി വിദ്യാര്‍ഥികളെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല സംഭവത്തെ ശക്തമായി അപലപിച്ചു. കശ്മീരി വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ അത് കഴിവുകേടായി അംഗീകരിക്കാന്‍ സര്‍വകലാശാല അധികൃതരും സംസ്ഥാന സര്‍ക്കാരും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അക്രമണത്തെതുടര്‍ന്ന് പോലീസ് തക്ക സമയത്ത് നടപടി കൈകൊള്ളാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം നടത്തി.