ന്യൂദല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ തടവിലായ അഞ്ച് നേതാക്കളെ വിട്ടയച്ചു. ആഗസ്റ്റ് അഞ്ച് മുതല്‍ നാല് മാസമായി ഇവര്‍ തടവില്‍ കഴിയുകയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളിലെ നേതാക്കളെയാണ് വിട്ടയച്ചത്. ഇഷ്ഫാക് ജബ്ബാര്‍, ഗുലാം നബി ബട്ട്, ബഷീര്‍മിര്‍, യീസിര്‍ രേഷി എന്നീ നേതാക്കളെയാണ് വിട്ടയച്ചത്.
നേരത്തെ നവംബര്‍ 25 ന് പി.ഡി.പി നേതാവായ ദിലാവര്‍ മിറിനേയും ഡെമോക്രാറ്റിക് പാര്‍ട്ടി നാഷണലിസ്റ്റ് നേതാവ് ഗുലാം ഹസന്‍ മിറിനേയും കശ്മീര്‍ ഭരണകൂടം വിട്ടയച്ചിരുന്നു.
ഇതിനിടെ കശ്മീര്‍ വിഷയത്തില്‍ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ പ്രത്യേക യോഗം വിളിക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. 57 രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനാണ് യോഗം ചേരുക.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ