സുരക്ഷാ സൈന്യം പുല്ലറ്റ്‌സ് ഉപയോഗിച്ചതു കാരണം കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കിടെ ഇവിടുത്തെ നിരവധി കുട്ടികള്‍ക്ക് കാഴ്ച ശക്തി നഷ്ടമായി. ഗുരുതരമായ പരുക്കുകളോടെ നൂറു കണക്കിനാളുകളാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ പറുയന്നത് ഞങ്ങള്‍ സുരക്ഷാ സൈന്യത്തിനുനേരെ കല്ലെറിയാന്‍ നിര്‍ബന്ധിതരായതാണെന്ന്.
സമീര്‍ അഹമ്മദ് ഭട്ട് (23) ക്രിക്കറ്റ് പ്ലെയര്‍
യുവാക്കള്‍ തീര്‍ത്തും നിരാശരാണ്. ഇന്ന് എനിക്കൊപ്പം ഒരാളുണ്ടെങ്കില്‍ നാളെ അവന്‍ ജീവിച്ചിരിപ്പുണ്ടാവുമോ അല്ലെങ്കില്‍ സുരക്ഷാ സേനയുടെ കൈകൊണ്ട് കൊല്ലപ്പെടുമോ എന്നുപോലും എനിക്കറിയില്ല. എന്തിനാണ് അവര്‍ ഞങ്ങളെ ആക്രമിക്കുന്നത്? രാജ്യത്തിന്റെ മറ്റിടങ്ങളിലെല്ലാം പ്രതിഷേധക്കാരെ ജലപീരങ്കി ഉപയോഗിച്ചാണ് പിരിച്ചുവിടുന്നത്. എന്തിനാണ് കശ്മീരില്‍ ബുള്ളറ്റുകളും പെല്ലറ്റുകളും ഉപയോഗിക്കുന്നത്?
സുരക്ഷാ സൈന്യം പുല്ലറ്റ്‌സ് ഉപയോഗിച്ചതു കാരണം കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കിടെ ഇവിടുത്തെ നിരവധി കുട്ടികള്‍ക്ക് കാഴ്ച ശക്തി നഷ്ടമായി. ഗുരുതരമായ പരുക്കുകളോടെ നൂറു കണക്കിനാളുകളാണ് ആശുപത്രിയില്‍ കഴിയുന്നത്.
ഇക്കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ പറുയന്നത് ഞങ്ങള്‍ സുരക്ഷാ സൈന്യത്തിനുനേരെ കല്ലെറിയാന്‍ നിര്‍ബന്ധിതരായതാണെന്ന്.
അടുത്തപേജില്‍ തുടരുന്നു
ഫര്‍സാ സയ്യിദ് (26) മാധ്യമപ്രവര്‍ത്തക
സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റവരെക്കുറിച്ച് സ്റ്റോറി തയ്യാറാക്കുകയാണ് ഞാന്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആശുപത്രികളില്‍ പോലും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഫോണ്‍ വഴിയാണ് പല അഭിമുഖങ്ങളും ഞാന്‍ എടുത്തത്. എന്റെ സേ്റ്റാറി ടെക്‌സ്റ്റ് മെസേജ് വഴിയാണ് ഞാന്‍ ഫയല്‍ ചെയ്യുന്നത്. ഇതല്ലാതെ ഇവിടെ മറ്റൊരു വഴിയുമില്ല.
കശ്മീരിനെക്കുറിച്ചുള്ള സംവാദത്തില്‍ പങ്കെടുക്കാനുള്ള അവസരത്തിനുവേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇവിടെ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സമയത്തുപോലും ഞങ്ങള്‍ക്ക് അത്തരം അവസരങ്ങള്‍ ലഭിക്കുന്നില്ല. ഇതാണ് ഇവിടെ ഇങ്ങനെയൊക്കെ നടക്കാനുള്ള പ്രധാന കാരണം. ഇന്ത്യന്‍ ഒഫീഷ്യല്‍സ് തക്കസമയത്ത് യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നില്ല.
യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ മാറിമാറിവരുന്ന സര്‍ക്കാറുകള്‍ പരാജയപ്പെടുകയാണ്. സാധാരണക്കാര്‍ക്ക് എന്തു സംഭവിക്കുന്ന എന്ന കാര്യം അവരുടെ പരിഗണനയില്ല. പ്രതിഷേധമുണ്ടാവുന്ന സമയത്ത് കല്ലെറിയുന്ന കാര്യത്തെക്കുറിച്ചു മാത്രമേ അവര്‍ ചര്‍ച്ച ചെയ്യുന്നുള്ളൂ.
അടുത്തപേജില്‍ തുടരുന്നു
ഒരു മകനെപ്പോലെയാണ് എല്ലാവരും അവനെ കാണുന്നത്. അവന്‍ കൊല്ലപ്പെട്ടപ്പോള്‍ എല്ലാവരും രോഷാകുലരായി. യുവാക്കളും പ്രായമുള്ളവരുമെല്ലാം.
എസ്സാര്‍ ബത്തൂള്‍ (28) ആക്ടിവിസ്റ്റ്
പാക് സ്‌പോണ്‍സേര്‍ഡ് ആഭ്യന്തര കലാപമെന്ന പ്രചരണങ്ങളെ ബുര്‍ഹാന്‍ വെല്ലുവിളിച്ചിരുന്നു. കാരണം അദ്ദേഹം കശ്മീരിയാണ്. അദ്ദേഹം അതിര്‍ത്തി കടന്നിട്ടില്ല. ഇവിടേക്ക് ആയുധം കൊണ്ടുവന്നിട്ടില്ല. അദ്ദേഹം പാകിസ്ഥാനില്‍ പരിശീലനത്തിന് പോയിട്ടില്ല.
ഒരു മകനെപ്പോലെയാണ് എല്ലാവരും അവനെ കാണുന്നത്. അവന്‍ കൊല്ലപ്പെട്ടപ്പോള്‍ എല്ലാവരും രോഷാകുലരായി. യുവാക്കളും പ്രായമുള്ളവരുമെല്ലാം.
അടുത്തപേജില്‍ തുടരുന്നു
സല്‍മാന്‍ സാഗര്‍ (36) രാഷ്ട്രീയക്കാരന്‍
ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് യുവാക്കള്‍. വിദ്യാസമ്പന്നരായ യുവാക്കള്‍ വരെ സ്വാതന്ത്ര്യ മുദ്രാവാക്യങ്ങള്‍ വിളിക്കുകയാണ്. വളരെ വിദ്യാസമ്പന്നമായ ഒരു കുടുംബത്തിലെ അംഗമായിരുന്നു ബുര്‍ഹാന്‍ വാനി.
ഒരു പരിഹാരം കാണുന്നതിനായി യുവാക്കള്‍ തോക്കെടുക്കുകയാണ്. ഇപ്പോഴത്തെ ഏക പ്രതിവിധി ഇതാണെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങുന്നു. 1990 കളിലേതിനു സമാനമാണ് കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതി.
അടുത്തപേജില്‍ തുടരുന്നു
മുഷ്താഖ് ഉള്‍ ഹഖ് അഹമ്മദ് സിക്കന്റര്‍ (28) എഴുത്തുകാരന്‍, ആക്ടിവിസ്റ്റ്
സര്‍ക്കാര്‍ സംവിധാനങ്ങളും പോലീസ് ക്രൂരതയും യുവാക്കളുടെ അഭിമാനത്തെ ചവിട്ടിമെതിക്കുകയാണ്. അവരുടെ ആവശ്യങ്ങള്‍ അത് രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ, സാംസ്‌കാരിക കാര്യങ്ങളിലായാലും അതെല്ലാം തള്ളിമാറ്റുകയാണ്.
യുവാക്കളെ തിരുത്താന്‍ സര്‍ക്കാറിന്റെയോ അതുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെയോ ഭാഗത്തുനിന്നും യാതൊരു പ്രവര്‍ത്തനവുമില്ല.
അതുകൊണ്ടുതന്നെ സ്വയംനിര്‍ണയത്തിനുള്ള അവകാശത്തിനുവേണ്ടി രാജ്യത്തോട് പൊരുതാന്‍ തോക്കെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു.
കശ്മീര്‍ സംഘര്‍ഷത്തെക്കുറിച്ച് ബോധവത്കരിക്കാന്‍ ഞങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയാണ്. കാരണം ലോകത്തിലെ വിസ്മരിക്കപ്പെട്ട സംഘര്‍ഷങ്ങളിലൊന്നായി ഇതു മാറിയിരിക്കുകയാണ്.
കടപ്പാട്: അല്‍ജസീറ