| Saturday, 7th December 2019, 12:49 pm

കശ്മീര്‍ ജനത വാട്‌സ്ആപ്പില്‍ നിന്നും പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: നാലുമാസം പിന്നിട്ട ഇന്റര്‍നെറ്റ് വിലക്കിനെ പിന്നാലെ കശ്മീര്‍ ജനതയുടെ വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാവുകയും ഗ്രൂപ്പുകളില്‍ നിന്നും പുറത്തു പോവുകയും ചെയ്തു. ബി.ബി.സിയുടെ റിപ്പോര്‍ട്ട് പ്രകാരം വിഷയം ഗൗരവമായെടുത്തിട്ടുണ്ടെന്നാണ് വാട്‌സ് ആപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സാധാരണ ഗതിയില്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ 120 ദിവസം പ്രവര്‍ത്തന രഹിതമായാല്‍ അക്കൗണ്ട് എക്‌സ്‌പൈര്‍ഡ് ആവുകയും എല്ലാ ഗ്രൂപ്പുകളില്‍ നിന്നും പുറത്താകുകയും ചെയ്യും. പിന്നീട് വീണ്ടും അക്കൗണ്ടുകള്‍ ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യേണ്ടി വരും. ആഗസ്റ്റു മുതല്‍ മേഖലയില്‍ ഇന്റര്‍നെറ്റ് വിലക്കേര്‍പ്പെടുത്തിയതനിലാണ് ഇവിടെ ഇത്തരത്തില്‍ സംഭവിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടത്തോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

നിയന്ത്രണത്തെക്കുറിച്ച് പരാതി നല്‍കിയ എല്ലാ പരാതിക്കാര്‍ക്കും കൃത്യമായ മറുപടി നല്‍കണമെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭരണകൂടത്തെ പ്രതിനിധീകരിച്ച് ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്തയോടായിരുന്നു ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.

We use cookies to give you the best possible experience. Learn more