കേന്ദ്രത്തിന്റേത് കശ്മീരിനെ തകര്‍ക്കാനുള്ള ശ്രമം; പാര്‍ലമെന്റ് സ്ട്രീറ്റില്‍ ഇടത് പാര്‍ട്ടികളുടെ പ്രതിഷേധം
Kashmir Turmoil
കേന്ദ്രത്തിന്റേത് കശ്മീരിനെ തകര്‍ക്കാനുള്ള ശ്രമം; പാര്‍ലമെന്റ് സ്ട്രീറ്റില്‍ ഇടത് പാര്‍ട്ടികളുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th August 2019, 3:00 pm

ന്യൂദല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി ഇടത് പാര്‍ട്ടികള്‍.

ഭരണഘടനക്കെതിരായ ഈ തീരുമാനത്തിനെതിരെ പാര്‍ലമെന്റിലെ ഇടതുപക്ഷ അംഗങ്ങളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രതിഷേധം നടത്തുമെന്ന് സി.പി.ഐ.എം കേന്ദ്രനേതൃത്വം അറിയിച്ചു.

വൈകീട്ട് 3.30 ന് നടക്കുന്ന പ്രതിഷേധത്തില്‍ ഇടത് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സി.പി.ഐ.എം കേന്ദ്ര നേതൃത്വം പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.


നേരത്ത ജമ്മു കശ്മീരിലെ സംഭവവികാസങ്ങള്‍ സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നും വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എംപിമാരായ എളമരം കരീമും, കെ.ക രാഗേഷും രാജ്യസഭയില്‍ രാവിലെ അടിയന്തിരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു.

അതേസമയം ബില്ലിനെ പിന്തുണച്ച് ബി.എസ്.പി, എസ്.പി, ടി.ഡി.പി, ആം ആദ്മി കക്ഷികള്‍ രംഗത്ത് വന്നു.

WATCH THIS VIDEO: