സ്‌ഫോടനത്തില്‍ കാലുനഷ്ടപ്പെട്ട ആറുവയസുകാരന് പ്രവേശനാനുമതി നിഷേധിച്ച് കശ്മീരി സ്‌കൂളുകള്‍
Daily News
സ്‌ഫോടനത്തില്‍ കാലുനഷ്ടപ്പെട്ട ആറുവയസുകാരന് പ്രവേശനാനുമതി നിഷേധിച്ച് കശ്മീരി സ്‌കൂളുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th January 2017, 10:04 am

kashmir3


മൂന്നുതവണ വിദ്യാഭ്യാസ ഡയറക്ടര്‍ അവരുടെ ഓഫീസര്‍മാരെ ഞങ്ങള്‍ക്കൊപ്പം അയച്ചിട്ടും സ്‌കൂളുകള്‍ പ്രവേശനത്തിന് അനുമതി നല്‍കുന്നില്ല.


ശ്രീനഗര്‍: സ്‌ഫോടനത്തില്‍ ഇരുകാലുകളും നഷ്ടമായ ആറുവയസുകാരന് പ്രവേശിപ്പിക്കാനാവില്ലെന്ന് കശ്മീരി സ്‌കൂളുകള്‍. കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ഫയാസ് എന്ന ബാലനാണ് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നത്.

മൂന്നു വയസുള്ള സമയത്ത് മോര്‍ട്ടാര്‍ ഷെല്‍ സ്‌ഫോടനത്തിലാണ് ഫയാസിനു കാലു നഷ്ടമായത്. ഇരുകാലുകളും നഷ്ടമായ മകന് സ്‌കൂള്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ മൂന്നുമാസമായി ഫയാസിന്റെ മാതാപിതാക്കള്‍. വിദ്യാഭ്യാസ ഡയറക്ടര്‍ ഇടപെട്ടിട്ടുവരെ രണ്ട് പ്രൈവറ്റ് സ്‌കൂളുകള്‍ പ്രവേശനം തന്നില്ലെന്ന് ഇവര്‍ പറയുന്നു.


Also Read:‘നിങ്ങള്‍ക്ക് ഇതിന് ആരാണ് അധികാരം തന്നത് ?’ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രിബ്യൂണല്‍


“മൂന്നുതവണ വിദ്യാഭ്യാസ ഡയറക്ടര്‍ അവരുടെ ഓഫീസര്‍മാരെ ഞങ്ങള്‍ക്കൊപ്പം അയച്ചിട്ടും സ്‌കൂളുകള്‍ പ്രവേശനത്തിന് അനുമതി നല്‍കുന്നില്ല. മകന് തനിച്ച് ടൊയ്‌ലറ്റില്‍ പോകാനോ പടികള്‍ കയറാനോ കഴിയില്ല എന്നതിനാല്‍ അവനെ മാനേജ് ചെയ്യാന്‍ കഴിയില്ലെന്നു പറഞ്ഞാണ് സ്‌കൂളുകള്‍ പ്രവേശനാനുമതി നിഷേധിക്കുന്നത്.” പിതാവ് റിയാസ് അഹമ്മദ് പറയുന്നു. ഷെല്ലാക്രമണത്തിന് റിയാസിന് അദ്ദേഹത്തിന്റെ മകളെ നഷ്ടപ്പെടുകയും ചെയ്തിരുന്നു.


Must Read:മധ്യപ്രദേശിലെ ബാങ്കില്‍ നിന്ന് കര്‍ഷകന് ലഭിച്ചത് മഹാത്മാഗാന്ധിയുടെ ചിത്രമില്ലാത്ത 2000 ന്റെ നോട്ടുകള്‍


കൂലിവേല ചെയ്താണ് റിയാസ് കുടുംബം പുലര്‍ത്തുന്നത്. കുട്ടിയുടെ ചികിത്സയ്ക്ക് തുടക്കത്തില്‍ സൈന്യം സഹായിച്ചിരുന്നു. എന്നാല്‍ സ്‌കൂള്‍ അഡ്മിഷന്‍ പോലും സാധ്യമല്ല എന്ന സ്ഥിതിയാണ് നിലവില്‍.

കുട്ടികളുടെ പഠനത്തിന്റെ കാര്യം പരിഗണിച്ചാണ് തങ്ങള്‍ ശ്രീനഗറിലേക്കു മാറിയതെന്ന് റിയാസിന്റെ ഭാര്യ ഫിര്‍ദൗസ പറയുന്നു. എന്നാല്‍ ഒന്നിനു പിറകേ ഒന്നായി സ്‌കൂളുകള്‍ തന്റെ മകനെ നിരസിക്കുകയാണെന്നും അവര്‍ പറയുന്നു.

കുട്ടിയുടെ കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അഡ്മിഷന്‍ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ അജാസ് അഹമ്മദ് ഭട്ട് അറിയിച്ചു.