| Monday, 26th August 2019, 3:38 pm

കേ​ര​ള​ത്തി​ലു​മു​ണ്ടൊ​രു കാ​ശ്മീ​ർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേ​ര​ള​ത്തി​ന്‍റെ കാ​ശ്മീ​ർ എ​ന്ന അ​റി​യ​പ്പെ​ടു​ന്ന സ്ഥ​ല​മാ​ണ് കാ​ന്ത​ല്ലൂ​ർ. ആ​പ്പി​ളും ക്യാ​ര​റ്റും സ്ട്രോ​ബെ​റി​യും ഒ​ക്കെ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഗ്രാ​മം. ചു​വ​ന്ന് തു​ടു​ത്ത് വി​ള​ഞ്ഞു നി​ല്‍ക്കു​ന്ന ആ​പ്പി​ള്‍ തോ​ട്ടം കാ​ണാ​നും ഫ്ര​ഷ്‌ ആ​പ്പി​ള്‍ കൈ​യെ​ത്തി​ച്ചു പൊ​ട്ടി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ നേ​രെ കാ​ന്ത​ല്ലൂ​ര്‍ക്ക് വ​ണ്ടി ക​യ​റി​ക്കൊ​ള്ളൂ. ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​ണ് കാ​ന്ത​ല്ലൂ​രി​ലെ ആ​പ്പി​ൾ സീ​സ​ൺ. ആ​പ്പി​ൾ മാ​ത്ര​മ​ല്ല പ്ലം, ​സ്ട്രോ​ബെ​റി, ഓ​റ​ഞ്ച്, മു​സം​ബി, മാ​ത​ളം തു​ട​ങ്ങി പ​ല​ത​ര​ത്തി​ലു​ള്ള പ​ഴ​വ​ർ​ഗ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ളം കൃ​ഷി ചെ​യ്യു​ന്ന സ്ഥ​ലം കൂ​ടി​യാ​ണ് കാ​ന്ത​ല്ലൂ​ർ.

മൂ​ന്നാ​റി​നും ഉ​ദു​മ​ൽ​പേ​ട്ടി​നും ഇ​ട​യി​ൽ കേ​ര​ള​ത്തി​ന്‍റെ​യും ത​മി​ഴ്‌​നാ​ടി​ന്‍റെ​യും അ​തി​ർ​ത്തി​യി​ലാ​ണ് ഗ്രാ​മം സ്ഥി​തി ചെ​യ്യു​ന്ന​ത്. മൂ​ന്നാ​റി​ല്‍ നി​ന്നും മ​റ​യൂ​ര്‍ ദി​ശ​യി​ല്‍ 50കി​മീ സ​ഞ്ച​രി​ച്ചാ​ല്‍ കാ​ന്ത​ല്ലൂ​രി​ലെ​ത്താം. കാ​ന്ത​ല്ലൂ​ര്‍ ആ​പ്പി​ള്‍ ഇ​വി​ടെ മാ​ത്രം വി​ള​യു​ന്ന പ്ര​ത്യേ​ക​യി​നം ആ​പ്പി​ളാ​ണ്. ച​തു​രാ​കൃ​തി തോ​ന്നി​ക്കു​ന്ന രൂ​പ​വും ക​ടും ചു​വ​പ്പ് നി​റ​വും ഇ​ട​ത്ത​രം വ​ലു​പ്പ​വും ആ​ണ് പ്ര​ത്യേ​ക​ത.

പ​ഴ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും മാ​ത്ര​മ​ല്ല മ​ല​ക​ൾ അ​തി​ർ​ത്തി കാ​ക്കു​ന്ന ഗ്രാ​മം കൂ​ടി​യാ​ണ് കാ​ന്ത​ല്ലൂ​ർ. ചു​റ്റോ​ടു​ചു​റ്റും ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന മ​ല​നി​ര​ക​ളാ​ണ് കാ​ന്ത​ല്ലൂ​രി​ന് അ​തി​ർ​ത്തി തീ​ർ​ക്കു​ന്ന​ത്. ക​ണ്ണ​ൻ​ദേ​വ​ൻ മ​ല​നി​ര​ക​ൾ, വ​ട്ട​വ​ട, മ​റ​യൂ​ർ, കീ​ഴ​ന്തൂ​ർ, കൊ​ട്ട​ക്ക​മ്പൂ​ർ തു​ട​ങ്ങി​യ​വ​യാ​ണ് കാ​ന്ത​ല്ലൂ​രി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ.

കാ​ന്ത​ല്ലൂ​ർ പോ​കു​ന്ന സ​ഞ്ചാ​രി​ക​ൾ തീ​ർ​ച്ച​യാ​യും ക​ണ്ടി​രി​ക്കേ​ണ്ട സ്ഥ​ല​മാ​ണ് മ​റ​യൂ​ർ. മ​റ​ഞ്ഞി​രി​ക്കു​ന്ന​വ​രു​ടെ ഊ​ര് എ​ന്നാ​ണ് മ​റ​യൂ​രി​ന​ർ​ഥം. ഇ​വി​ടു​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം മ​റ​യൂ​ര്‍ ശ​ര്‍ക്ക​ര നി​ര്‍മാ​ണ​മാ​ണ്. ശ​ര്‍ക്ക​ര ഉ​ണ്ടാ​ക്കു​ന്ന ചെ​റി​യ സ്ഥ​ല​ങ്ങ​ളും ക​രി​മ്പു​പാ​ട​ങ്ങ​ളു​മാ​ണ് ഇ​വി​ടു​ത്തെ പ്ര​ധാ​ന കാ​ഴ്ച​ക​ള്‍. മ​റ​യൂ​ര്‍ ഉ​ണ്ട ശ​ര്‍ക്ക​ര പ്ര​സി​ദ്ധ​മാ​ണ്.

ക​രി​മ്പി​ന്‍ ജ്യൂ​സി​ല്‍ നി​ന്നും ശ​ര്‍ക്ക​ര ഉ​ണ്ടാ​ക്കു​ന്ന​ത് കൗ​തു​കം നി​റ​ഞ്ഞ കാ​ഴ്ച്ച​യാ​ണ്. അ​ടു​പ്പു​കൂ​ട്ടി വ​ലി​യ കൊ​ട്ട വ​ഞ്ചി​യു​ടെ ആ​കൃ​തി​യി​ലു​ള്ള പാ​ത്ര​ത്തി​ല്‍ ക​രി​മ്പി​ന്‍ നീ​ര് ഒ​ഴി​ക്കു​ന്നു. ര​ണ്ടും മൂ​ന്നും പേ​ര്‍ ഒ​രു​മി​ച്ച് നി​ന്ന് പാ​ത്ര​ത്തി​ലേ​ക്ക് ക​രി​മ്പി​ന്‍ നീ​ര് ഇ​ള​ക്കി​യ​ശേ​ഷം ഉ​റ​ച്ച​പാ​നി ഉ​രു​ട്ടി ശ​ര്‍ക്ക​ര​യാ​ക്കു​ന്നു.
ആ​വ​ശ്യ​ക്കാ​ര്‍ക്ക് നേ​രി​ട്ട് വി​ല​കു​റ​ച്ച് ഇ​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ശ​ര്‍ക്ക​ര ല​ഭി​ക്കു​ന്നു.

തി​ര​ക്കു​ക​ളി​ല്‍ നി​ന്ന് ഉ​ള്‍വ​ലി​ഞ്ഞ് നി​ല്‍ക്കു​ന്ന ഈ ​ഗ്രാ​മ​പ്ര​ദേ​ശ​ത്തി​ന് വൈ​വി​ധ്യ​മാ​ര്‍ന്ന കാ​ര്‍ഷി​ക സ​മൃ​ദ്ധി​കൊ​ണ്ടും ഏ​തൊ​രാ​ളി​ന്‍റെ​യും മ​ന​സി​ല്‍ കു​ളി​രു​കോ​രി​യി​ടു​ന്ന കാ​ലാ​വ​സ്ഥ​കൊ​ണ്ടും കേ​ര​ള​ത്തി​ന്‍റെ പ്ര​മു​ഖ വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യി​ല്‍ ത​ന​താ​യൊ​രു സ്ഥാ​ന​മു​ണ്ട്. പ്ര​കൃ​തി​യെ തൊ​ട്ട​റി​ഞ്ഞ് യാ​ത്ര ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ നേ​രെ മൂ​ന്നാ​റി​ൽ നി​ന്നും മ​റ​യൂ​ർ വ​ഴി കാ​ന്ത​ല്ലൂ​രി​ലേ​ക്ക് പോ​കാം..

We use cookies to give you the best possible experience. Learn more