കണക്ഷന്‍ ബ്ലോക്കായിരുന്ന സമയത്തെ ബില്ലുകള്‍ അടക്കണം;ബില്ലടക്കാന്‍ കഴിയാതെ ഔട്ട് ഗോയിങ്ങ് സംവിധാനം നഷ്ടപ്പെട്ട് കശ്മീര്‍ ജനത
national news
കണക്ഷന്‍ ബ്ലോക്കായിരുന്ന സമയത്തെ ബില്ലുകള്‍ അടക്കണം;ബില്ലടക്കാന്‍ കഴിയാതെ ഔട്ട് ഗോയിങ്ങ് സംവിധാനം നഷ്ടപ്പെട്ട് കശ്മീര്‍ ജനത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th October 2019, 12:46 pm

ശ്രീനഗര്‍:പോസ്റ്റ്പെയ്ഡ് സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്ന മാസങ്ങളിലെ ബില്‍ അടക്കണമെന്ന ദുരിതത്തിനു നടുവിലാണ് കശ്മീര്‍ ജനത. 72 ദിവസത്തെ ഉപരോധത്തിന് ശേഷം തിങ്കളാഴ്ചയാണ് കശ്മീര്‍ താഴ്വരയില്‍ പോസ്റ്റ്പെയ്ഡ് സേവനങ്ങള്‍ പുനസ്ഥാപിച്ചത്. ബില്‍ അടക്കാന്‍ കഴിയാതെ ഔട്ട് ഗോയിങ്ങ് സംവിധാനങ്ങള്‍ നഷ്ടപ്പെട്ട നിലയിലാണ് കശ്മീര്‍ ജനത.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ മാസം ലാന്‍ഡ് ലൈന്‍ കണക്ഷനുകള്‍ പലയിടത്തും പുനസ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ സംവിധാനം പരിമിതമാണെന്ന് ജനങ്ങള്‍ ആരോപിച്ചിരുന്നു. ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിക്കാത്തതിനാല്‍ ബില്‍ അടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജനങ്ങള്‍. 70 ലക്ഷത്തോളം ആളുകള്‍ താഴ്വരയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്. ഇതില്‍ 40 ലക്ഷം കണക്ഷനുകള്‍ പോസ്റ്റ്പെയ്ഡാണ്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ബില്‍ അടയ്ക്കാന്‍ സാധിച്ചിട്ടില്ല. ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാകാതിരുന്നത് മൂലമാണ് ബില്‍ അടയ്ക്കാന്‍ കഴിയാതെ വന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്റര്‍നെറ്റ് സംവിധാനം എന്ന് പുനസ്ഥാപിക്കുമെന്നതിനെപ്പറ്റി ജനങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ല. നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കുന്ന ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസായ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ ജമ്മു കശ്മീര്‍ വിഭജിക്കപ്പെട്ടു. ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വന്നു. ഇതിനു പിന്നാലെയാണ് സുരക്ഷയുടെ ഭാഗമായി കശ്മീര്‍ താഴ്‌വരയില്‍ കടുത്ത നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ