കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ അമിത ഇടപെടല്‍ വേണ്ട: പാക്കിസ്ഥാന്‍
Daily News
കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ അമിത ഇടപെടല്‍ വേണ്ട: പാക്കിസ്ഥാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th October 2014, 7:03 pm

Pakistanഇസ്‌ലാമാബാദ്: കാശ്മീരില്‍ ഇന്ത്യ കാണിക്കുന്ന അമിതമായ സ്വാതന്ത്ര്യം അനുവദിച്ചു തരില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഉപദേശകന്‍ സര്‍താജ് അസീസ്.

ഇന്ത്യ അവര്‍ക്ക് തോന്നുന്ന രീതിയിലാണ് പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നത്. പാക്കിസ്ഥാന്‍ സമാധാനത്തിനായി ആഗ്രഹിക്കുന്നത് തങ്ങളുടെ ദൗര്‍ബല്യമായി കാണരുത്. ഇന്ത്യ കാശ്മീരില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പാക്കിസ്ഥാന്‍ പല തവണ റിപോര്‍ട്ട് ചെയ്തിട്ടും അതാരും മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നും അത്തരം ശ്രമങ്ങള്‍ നടത്തുമെന്നും അസീസ് വ്യക്തമാക്കി.

കശ്മീര്‍ ജനതയുടെ താല്‍പര്യത്തിനു വിരുദ്ധമായി ഇന്ത്യ കാശ്മീര്‍ കയ്യേറിയിരിക്കുകയാണെന്നും ഇന്ത്യയാണ് വെടിനിര്‍ത്തല്‍ ലംഘിക്കാറുള്ളതെന്നും പാക്കിസ്ഥാന്‍ അത് ചെറുക്കുക മാത്രമാണ് ചെയ്യാറെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 27 കറുത്തദിനമായി ആചരിക്കാന്‍ പാക് റേഡിയോയിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്.