'കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം', പിടിച്ചെടുക്കാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്തകളെ തള്ളി താലിബാന്‍
national news
'കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം', പിടിച്ചെടുക്കാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്തകളെ തള്ളി താലിബാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th May 2020, 11:17 pm

കാബൂള്‍: കശ്മീര്‍ വിഷയത്തില്‍ താലിബാന്‍ ഇന്ത്യക്കെതിരെ തിരിയുന്നെന്ന അഭ്യൂഹങ്ങളെ തള്ളി അഫ്ഘാനിസ്താനിലെ ഭീകരസംഘടനയായ താലിബാന്‍.മറ്റു രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നാണ് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ വ്യക്തമാക്കിയിരിക്കുന്നത്.

‘ മാധ്യമങ്ങളില്‍ താലിബാന്‍ കശ്മീരിലെ ജിഹാദുമായി ചേരുന്നു എന്ന പ്രസ്താവന തെറ്റാണ്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന ഇസ്ലാമിക് എമിറേറ്റ് ( താലിബാന്‍) നയം വ്യക്തമാണ്,’ താലിബാന്റെ പ്രതിനിധി വ്യക്തമാക്കി.

സാമൂഹ്യ മാധ്യമങ്ങളില്‍ താലിബാന്‍ ഇന്ത്യക്കെതിരെ തിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് വിഷയത്തില്‍ താലിബാന്‍ വ്യക്തത വരുത്തിയത്.

കശ്മീര്‍ തര്‍ക്കം പരിഹരിക്കാത്ത പക്ഷം ഇന്ത്യയുമായി സൗഹൃദം സാധ്യമല്ലെന്നും കാബൂളില്‍ അധികാരം കിട്ടിയ ശേഷം കശ്മീരിനെ പിടിച്ചടക്കുമെന്നും താലിബാന്‍ പ്രതിനിധി സബിഹുള്ള മുജാഹിദ് പറഞ്ഞെന്നായിരുന്നു വാര്‍ത്ത പരന്നത്. എന്നാല്‍ ഈ പോസ്റ്റ് വ്യാജമാണെന്ന് പിന്നീട് തെളിയുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക