ആര്‍ട്ടിക്കിള്‍ 370 നെക്കുറിച്ച് മിണ്ടിയാല്‍ ജയിലിലേക്ക് മടങ്ങാം; പരിഷ്‌ക്കരിച്ച ബോണ്ടുമായി ജമ്മുകശ്മീര്‍ ഭരണകൂടം
Kashmir Turmoil
ആര്‍ട്ടിക്കിള്‍ 370 നെക്കുറിച്ച് മിണ്ടിയാല്‍ ജയിലിലേക്ക് മടങ്ങാം; പരിഷ്‌ക്കരിച്ച ബോണ്ടുമായി ജമ്മുകശ്മീര്‍ ഭരണകൂടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st October 2019, 12:27 pm

ന്യൂദല്‍ഹി: കശ്മീരില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനും വിലക്ക് ഏര്‍പ്പെടുത്തി ഭരണകൂടം. ഉന്നത നേതാക്കളടക്കം ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ ഒരു ബോണ്ടില്‍ ഒപ്പ് വെക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇത് പ്രകാരം ജമ്മുകശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയടതടക്കമുള്ള സമകാലിക സംഭവങ്ങളെക്കുറിച്ച് സംസാരിക്കാനോ അഭിപ്രായം പറയാനോ പാടില്ല. ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ട രാജ്യത്തെ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പരസ്യമായി ലംഘിക്കുന്ന തരത്തിലുള്ള നീക്കമാണ് ഭരണകൂടം നടത്തുന്നത്.

കശ്മീരിലെ സമാധാനം തടസ്സപ്പെടുത്തുന്ന തരത്തില്‍ എന്തെങ്കിലും പറയുകയോ ചെയ്യുകയോ പാടില്ലെന്നാണ് ബോണ്ടില്‍ പറയുന്നത്.
ഇത് ലംഘിക്കുന്നവര്‍ നിശ്ചയിക്കപ്പെടാത്ത തുക പിഴയായി സംസ്ഥാന സര്‍ക്കാരിലേക്ക് ഒടുക്കേണ്ടി വരും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മോചിതരായ രണ്ട് വനിതാ തടവുകാര്‍ സെഷന്‍ 107 ബോണ്ടില്‍ ഒപ്പ് വെക്കേണ്ടതുണ്ട്. ഒരു വ്യക്തിയെ കരുതല്‍ തടങ്കലില്‍ എടുക്കുമ്പോള്‍ ഒരു ജില്ലാ മജിസ്ട്രേറ്റ് സാധാരണ ഉപയോഗിക്കുന്നതാണ് സെക്ഷന്‍ 107.

പുതിയ ബോണ്ടിന് രണ്ട് വശങ്ങളുണ്ട്. ആദ്യത്തേത് ബോണ്ടില്‍ ഒപ്പ് വെച്ചവര്‍ ജമ്മുകശ്മീരില്‍ നടന്ന സമകാലിക സംഭവങ്ങളെക്കുറിച്ച് പ്രസംഗിക്കുകയോ, പൊതുസമ്മേളനത്തില്‍ പങ്കെടുക്കുകയോ, അതിനെക്കുറിച്ച് പ്രസ്താവനകള്‍ ഇറക്കാനോ പാടില്ല. ഇത് സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷ നില തകര്‍ക്കാന്‍ ഇടയാക്കിയേക്കും.

രണ്ടാമതായി 10000 രൂപ ഇവര്‍ ജാമ്യത്തുകയായി അടക്കുകയും ഇതി കൂടാതെ ബോണ്ട് ലംഘിക്കുകയാണെങ്കില്‍ 40000 രൂപ അടക്കുമെന്ന് ഉറപ്പ് നല്‍കുകയും വേണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ