ശ്രീനഗര്‍: ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയില്‍ ചേര്‍ന്ന കശ്മീരി ഫുട്‌ബോള്‍ താരം കീഴടങ്ങി. ഉത്തര കശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയായ മാജിദ് ഖാന്‍ ആണ് സുരക്ഷ സേനയ്ക്ക് മുമ്പാകെ കീഴടങ്ങിയത്. ഇന്ന് പുലര്‍ച്ചയൊണ് ഇയാള്‍ കീഴടങ്ങിയത്. മാജിദ് ഭീകര സംഘടനയില്‍ ചേര്‍ന്നെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നതിനെ തുടര്‍ന്ന് തിരിച്ചു വിളിച്ച് അമ്മയും കുടുംബവും രംഗത്തു വന്നിരുന്നു.
ഉത്തര കശ്മീരിലെ സുരക്ഷാ സൈനിക ക്യാംപിലെത്തിയാണ് മാജിദ് ഖാന്‍ കീഴടങ്ങിയതെന്നാണ് സൈനികവക്താക്കളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട. ഇന്നലെ രാവിലെയോടെയാണ് അദ്ദേഹം കുടുംബത്തെ ഫോണ്‍ ചെയ്തത്. ഇതൊരു നല്ല സൂചനയാണെന്നും കീഴടങ്ങിയ മാജിദിന് സാധാരണ ജീവിതത്തിലേക്ക് വരാന്‍ സഹായിക്കുമെന്നും മേജര്‍ ജനറല്‍ ബി.എസ്.രാജു പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച് കൊണ്ട് താന്‍ തീവ്രവാദ ഗ്രൂപ്പില്‍ അംഗമാവുകയാണെന്ന വാര്‍ത്ത പുറത്തുവിട്ടത്. പോസ്റ്റ് കണ്ട മാജിദിന്റെ സുഹൃത്തുക്കള്‍ മാത്രമായിരുന്നില്ല കാശ്മീരിലെ മുഴുവന്‍ ജനതയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. നാട്ടില്‍ എല്ലാവരാലും അറിയപ്പെടുന്ന മാജിദ് ഏറെ ആരാധകരുള്ള ഗോള്‍ കീപ്പര്‍ കൂടിയാണ്.
ഫുട്ബോള്‍ താരം എന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല മാജിദിന്റെ നാട്ടിലെ ഖ്യാതി. ചാരിറ്റി പ്രവര്‍ത്തനങ്ങളും കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണവും ആരോഗ്യ പരിപാലനവുമായി നാട്ടില്‍ നിറഞ്ഞ് നിന്ന യുവത്വം കൂടിയായിരുന്നു മാജിദിന്റേത്.
Also Read: അഭ്രപാളിയിലെ ആ സൂപ്പര്‍ എഡിറ്റര്‍ ജീവിതം കൂട്ടിചേര്‍ക്കാന്‍ ഓട്ടോ ഡ്രൈവറായ കഥ
ഇങ്ങിനെയുള്ളൊരാള്‍ താന്‍ തീവ്രവാദ ഗ്രൂപ്പുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പുറത്ത വിട്ടത് പൊലീസിനും നാട്ടുകാര്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കിയിരുന്നു. മാജിദ് ലഷ്‌കര്‍ ഇ ത്വയിബയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നാണ് പൊലീസ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദിയുടെ സംസ്‌കാര ചടങ്ങില്‍ എ.കെ 47 നുമായി നില്‍ക്കുന്ന മാജിദിന്‍െ ചിത്രം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ മാജിദിന്റെ കുടുംബവും സുഹൃത്തുക്കളും പൊലീസും മാജിദിനോട് തിരികെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
രണ്ടാം വര്‍ഷ കൊമേഴ്സ് വിദ്യാര്‍ത്ഥിയായ മാജിദ് അവന്റെ സുഹൃത്തിന്റെ മരണത്തിനുശേഷമാണ് തീവ്രവാദ ആശയത്തിലേക്ക് അടുത്തതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മാജിദിന്റെ അടുത്ത സുഹൃത്തായ യാവര്‍ നിസാര്‍ സൗത്ത് കാശ്മീരില്‍ പൊലീസ് എന്‍കൗണ്ടറിലായിരുന്നു കൊല്ലപ്പെട്ടത്. അവന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം മാജിദില്‍ മാറ്റങ്ങള്‍ പ്രകടമായിരുന്നെന്ന് സുഹൃത്ത് പൊലീസിനോട് പറഞ്ഞു.
Alhamdullilah, he is back. Mother’s prayers have been answered. Hope and pray all the boys up in arms be back to their mothers. Let Peace prevail. https://t.co/Exdt6ZoNtO
— Imtiyaz Hussain (@hussain_imtiyaz) November 17, 2017