| Sunday, 12th January 2020, 9:14 am

കശ്മീര്‍ ഡി.എസ്.പി തീവ്രവാദികള്‍ക്കൊപ്പം; പിടിയിലായത് അഫ്‌സല്‍ ഗുരുവിനെ കേസില്‍ കുരുക്കിയെന്ന് ആരോപിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ കേസില്‍ കുരുക്കിയെന്ന് ആരോപിക്കപ്പെടുന്ന കാശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ദേവിന്ദര്‍ സിങിനെ തീവ്രവാദികള്‍ക്കൊപ്പം പിടികൂടി.

ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ അല്‍താഫ്, ലഷ്‌കറെ ത്വയിബ കമാന്‍ഡര്‍ നവീദ് ബാബു എന്നിവര്‍ക്കൊപ്പമാണ് ഡി.എസ്.പിയായ ദേവീന്ദര്‍ സിങിനെ പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. കാറില്‍ ദല്‍ഹിയിലേക്ക് പോകുന്നതിനിടയിലായിരുന്നു മൂവരെയും അറസ്റ്റ് ചെയ്തത്.

കശ്മീരിലെ ഷോപിയാന്‍ മേഖലയില്‍ നിന്നും നവീദ് ബാബുവിനെയും അല്‍ത്താഫിനെയും പുറത്തെത്തിക്കാന്‍ ഡി.എസ്.പി സഹായിക്കുന്നുണ്ടെന്ന് സംശയത്തെ തുടര്‍ന്നാണ് ഡി.ഐ.ജി അതുല്‍ ഗോയലിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ പ്രത്യേക ഓപ്പറേഷന്‍ വഴിയാണ് ദേവീന്ദര്‍ സിങിനെയും മറ്റുള്ളവരെയും പിടികൂടിയത്.

കാറില്‍ നിന്നും രണ്ട് എ.കെ 47 തോക്കുകള്‍ പിടികൂടി. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പിസ്റ്റളും മറ്റൊരു എ.കെ 47 നും കണ്ടെത്തിതയതായി അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2013ല്‍ അഫ്‌സുല്‍ ഗുരു എഴുതിയ കത്തില്‍ ദേവീന്ദര്‍ സിങാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാള്‍ക്ക് ദല്‍ഹിയില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അയാളേയും കൂട്ടി ദല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടതു കൂടാതെ പ്രതിക്ക് താമസം ഒരുക്കാനും ദേവീന്ദര്‍ സിങ് നിര്‍ബന്ധിച്ചു. പ്രതിക്ക് കാര്‍ വാങ്ങി നല്‍കാനും ഇയാള്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നു എന്നും കത്തില്‍ പറയുന്നുണ്ട്. കശ്മീര്‍ സ്‌പെഷ്യല്‍ ഫോഴ്‌സിന് കീഴില്‍ ഡി.എസ്.പി ആയിരുന്നു അന്ന് ദേവീന്ദര്‍ സിങ്. പൊലീസ് ക്യാമ്പില്‍ വെച്ച് ദേവീന്ദര്‍ സിങില്‍ നിന്നും ക്രൂരമായ പീഡനങ്ങള്‍ കൂടി നേരിടേണ്ടി വന്നിരുന്നെന്നും അഫ്‌സുല്‍ ഗുരു വെളിപ്പെടുത്തിയിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more