| Friday, 4th May 2018, 10:43 am

ഉദ്യോഗസ്ഥയെ വെടിവെച്ചു കൊന്നത് കൈക്കൂലി വാങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണെന്ന് ഹിമാചലിലെ ഹോട്ടല്‍ മുതലാളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോളന്‍: ഹിമാചലില്‍ അനധികൃത ഹോട്ടല്‍ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതിയും ഹോട്ടല്‍മുതലാളിയുമായ വിജയ് സിങ്ങിന്റെ മൊഴി പുറത്ത്. കെട്ടിടം പൊളിക്കുന്നത് തടയാന്‍ കൈക്കൂലി നല്‍കിയപ്പോള്‍ വാങ്ങാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിജയ് സിങ് മൊഴി നല്‍കിയത്.

കൊലപാതകത്തിന് ശേഷം നാടുവിട്ട വിജയ് സിങ്ങിനെ ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ വെച്ച് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

മെയ് 2നാണ് സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാനായി കസൗളി അസിസ്റ്റന്റ് ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനറായ ഷൈല്‍ബാല വിജയ് സിങ്ങിന്റെ ഹോട്ടലിന് സമീപമെത്തുന്നത്. ഉദ്യോഗസ്ഥരെ പേടിപ്പിക്കാനായി ആദ്യം ആകാശത്തേക്ക് വെടിവെച്ച വിജയ് സിങ് പിന്നീട് ഷൈല്‍ബാലയ്ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു.

ഏപ്രില്‍ 17നാണ് അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. ഇത് പ്രകാരം ഷൈല്‍ ബാലയടക്കം നാല് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് സോളനില്‍ കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയത്.

Read more: കര്‍ണാടകയില്‍ മോദി നടത്തിയ പ്രസംഗത്തില്‍ വമ്പന്‍ അബദ്ധം; കുറഞ്ഞത് പത്രമെങ്കിലും വായിക്കൂവെന്ന് സോഷ്യല്‍ മീഡിയ

We use cookies to give you the best possible experience. Learn more