| Thursday, 23rd May 2019, 10:56 am

കാസര്‍കോട് തിരിച്ചുവന്ന് സതീഷ് ചന്ദ്രന്‍; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രണ്ടാമത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ കനത്ത മത്സരം. ലീഡ് നില മാറി മറിയുന്ന കാസര്‍കോട് മണ്ഡലത്തില്‍ നിലവില്‍ സതീഷ് ചന്ദ്രനാണ് ലീഡ് ചെയ്യുന്നത്.

3852 വോട്ടിന് സതീഷ് ചന്ദ്രന്‍ മുന്നിലാണ്. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ ഇവിടെ കോണ്‍ഗ്രസിന്റെ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് ലീഡ് നേടിയിരുന്നത്.

നിലവില്‍ കേരളത്തില്‍ രണ്ട് സീറ്റിലാണ് എല്‍.ഡി.എഫ് മുന്നിട്ടുനില്‍ക്കുന്നത്. ആലപ്പുഴയില്‍ എം.എം ആരിഫ് നേരിയ വോട്ടിന് മുന്നിട്ടുനില്‍ക്കുന്നു.

വടകരയില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്.

രാജ്യത്ത് എന്‍.ഡി.എയാണ് മുന്നിട്ടുനില്‍ക്കുന്നത്. 340 സീറ്റുകളില്‍ എന്‍.ഡി.എയും 104 സീറ്റില്‍ യു.പി.എയും മുന്നിട്ടുനില്‍ക്കുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more