കര്‍ശന നിയന്ത്രണത്തിന് കേരളവും; കാസര്‍കോട് ജില്ല പൂര്‍ണ്ണമായി അടച്ചിടും, മറ്റ് ജില്ലകളില്‍ ഭാഗികമായ ലോക്ക്ഡൗണ്‍, ബാറുകള്‍ അടക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd March 2020, 12:36 pm
തിരുവനന്തപുരം: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കര്‍ശന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ വൈറസ് ബാധ സ്ഥിരീകരിച്ച കാസര്‍കോട് ജില്ല പൂര്‍ണ്ണമായി അടച്ചിടും.
സംസ്ഥാനത്തെ ബാറുകളെല്ലാം അടച്ചിടാന്‍ ഉന്നതതലയോഗം തീരുമാനിച്ചു. അതേസമയം ബെവ്‌കോ അടക്കില്ല. സാനിറ്റൈസര്‍ അടക്കമുള്ളവയുടെ നിര്‍മ്മാണം കാരണം ബെവ്‌കോയുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഉണ്ടാകും.