| Thursday, 23rd March 2023, 7:22 pm

കാസര്‍ഗോള്‍ഡിലെ 'താനാരോ' ലിറിക്കല്‍ വീഡിയോ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്‍, ദീപക് പറമ്പോള്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാസര്‍ഗോള്‍ഡ് ‘ എന്ന ചിത്രത്തിന്റെ ”താനാരോ’ ഫസ്റ്റ് സിംഗിള്‍ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.

മുഖരി എന്റര്‍ടൈയ്ന്‍മെന്റസും യൂഡ്ലീ ഫിലിംസുമായി സഹകരിച്ച് സരിഗമ നിര്‍മിക്കുന്ന ചിത്രമാണ് ‘കാസര്‍ഗോള്‍ഡ്’ . സിദ്ദിഖ്, ധ്രുവന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

കോ-പ്രൊഡ്യൂസര്‍-സഹില്‍ ശര്‍മ്മ. ജെബില്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സജിമോന്‍ പ്രഭാകര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. വൈശാഖ് സുഗുണന്‍ എഴുതിയ വരികള്‍ക്ക്, വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ് എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റര്‍-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ,

വസ്ത്രാലങ്കാരം-മസ്ഹര്‍ ഹംസ, സ്റ്റില്‍സ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റില്‍സ്-രജീഷ് രാമചന്ദ്രന്‍, പരസ്യകല-എസ് കെ ഡി ഡിസൈന്‍ ഫാക്ടറി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോഷ് കൈമള്‍,പ്രണവ് മോഹന്‍,പി ആര്‍ ഒ-ശബരി.

CONTENT HIGHLIGHT: KASARGOLD MOVIE LYRICAL VIDEO OUT

Latest Stories

We use cookies to give you the best possible experience. Learn more