കാസര്‍ഗോഡ്: കാസര്‍ഗോഡ് സ്വദേശിയായ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് നിന്ന് ദുബായിലെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അമ്പലത്തറ പാറപ്പള്ളി സ്വദേശിയാണ് ഇയാള്‍. മാര്‍ച്ച് 13 നാണ് ഇയാള്‍ ദുബായിലേക്ക് പോയത്. ഇയാളുടെ റൂമിലുള്ള മറ്റുള്ളവര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവിടെ രോഗം സ്ഥിരീകരിച്ച വ്യക്തിയും നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയും സഹകരിക്കാത്തതിനാല്‍ പ്രതിസന്ധിയിലാണ് ജില്ലാ ഭരണകൂടം.
കൊവിഡ് സ്ഥിരീകരിച്ച വ്യക്തി ശരിയായ വിവരങ്ങള്‍ നല്‍കുന്നില്ലെന്നും ഇയാള്‍ കള്ളം പറഞ്ഞ് തെറ്റിദ്ധാരയുണ്ടാക്കുകയാണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇത് വലിയ പ്രതിസന്ധിയാണ് ജില്ലയില്‍ ഉണ്ടാക്കുന്നത്.
അതേസമയം, സെല്‍ഫ് ഐസൊലേഷനില്‍ തുടരണമെന്ന നിര്‍ദ്ദേശം ലംഘിച്ച് ആളുകളുമായി നിരന്തരം ബന്ധപ്പെട്ടയാള്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. രണ്ട് വയസുള്ള കുട്ടിയുള്‍പ്പടെ എട്ട് പേരാണ് ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
നിയന്ത്രണമുണ്ടായിട്ടും തുറന്നു പ്രവര്‍ത്തിച്ച കടകളും പൊലീസെത്തി അടപ്പിച്ചു. ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 11 കടയുടമകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കളക്ടര്‍ നേരിട്ടെത്തിയാണ് ഇന്ന് രാവിലെ പരിശോധനകള്‍ നടത്തിയത്. ഇനി നിര്‍ദ്ദേശമുണ്ടാവില്ലെന്നും കര്‍ശന നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ ഒരാഴ്ച എല്ലാ ഓഫീസുകളും അടച്ചിടാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പതിനാല് ദിവസത്തേക്ക് എല്ലാ ആരാധനാലയങ്ങളും ക്ലബ്ബുകളും അടച്ചിടാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ