| Tuesday, 25th July 2023, 3:23 pm

മഴ പെയ്താല്‍ അവധി നല്‍കണമെന്ന തെറ്റിദ്ധാരണയാണ് നിലനില്‍ക്കുന്നത്: കാസര്‍ഗോഡ് കളക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: മഴ പെയ്താല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന തെറ്റിദ്ധാരണയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ കെ. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഓരോ രക്ഷിതാവിന്റെയും അധ്യാപകരുടെയും കടമയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടപ്പെട്ട ഒരു ദിവസം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. അതിനാല്‍ എല്ലാ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍മാര്‍, പി.ടി.എ അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ കുട്ടികള്‍ സുരക്ഷിതമായി സ്‌കൂളില്‍ പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടായാല്‍, കുട്ടികള്‍ സുരക്ഷിതമായി സ്‌കൂളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്ത് അംഗവും വില്ലേജ് ഓഫീസറും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും കളക്ടര്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തൃശൂര്‍, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Content Highlight: Kasargod collector about rain holiday

Latest Stories

We use cookies to give you the best possible experience. Learn more