പാണത്തൂര്‍: കാസര്‍ഗോഡ് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 7 പേര് മരിച്ചു. മരിച്ചവരില്‍ പതിനൊന്ന് വയസ്സുള്ള കുട്ടിയുമുണ്ട്. മൂന്ന് പേര് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. കുട്ടിയടക്കം മറ്റുള്ളവരും ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്.
70 പേരാണ് ബസിലുണ്ടായിരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 16 പേര്‍ക്ക് ഗുരുതര പരിക്കുകളുണ്ട്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം ഗുരുതരാവസ്ഥയിലുള്ളവരെ പരിയാരം മെഡിക്കല്‍ കോളേജടക്കമുള്ള ആശുപത്രികളിലേക്ക് മാറ്റുകയാണ്.
പാണത്തൂര്‍ പരിയാരത്ത് വെച്ചാണ് ബസപകടമുണ്ടായത്. 12.30 ഓടെയായിരുന്നു സംഭവം. പുത്തൂരില്‍ നിന്നും മടിക്കേരിയിലേക്ക് വിവാഹത്തിന് പോകുന്നവരായിരുന്നു ബസിലുണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടി മാത്രമാണ് ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടിരിക്കുന്നത്.
കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. കല്യാണത്തിനായി സ്ഥലത്തെത്തിയ കര്ണാടകസ്വദേശികളും ബസിലുണ്ടായിരുന്നു. ബസ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു.
ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kasargod bus accident update, 4 dies including a child