| Sunday, 3rd January 2021, 1:21 pm

കാസര്‍ഗോഡ് ടൂറിസ്റ്റ് ബസ് മറിഞ്ഞു; പരിക്കേറ്റവരുടെ നില അതീവ ഗുരുതരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പരിയാരം: കാസര്‍ഗോഡ് ബസ് അപകടം. ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാണത്തൂര്‍ പരിയാരത്ത് വെച്ചാണ് ബസപകടമുണ്ടായത്. 12.30 ഓടെയായിരുന്നു സംഭവം. കര്‍ണാടകത്തില്‍ നിന്നും വരികയായിരുന്ന ബസ് കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കല്യാണത്തിനായി സ്ഥലത്തെത്തിയ കര്‍ണാടകസ്വദേശികളും ബസിലുണ്ടായിരുന്നു.

മുപ്പതിലധികം പേര്‍ ബസിലുണ്ടായിരുന്നു.

പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ഇതില്‍ രണ്ട് കുട്ടികളുമുണ്ട്. അബോധാവസ്ഥയിലായ രണ്ട് കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ കര്‍ണാടകയിലെ ആശുപത്രികളിലടക്കമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആളപായമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kasargod bus accident

We use cookies to give you the best possible experience. Learn more