കാസര്‍ഗോഡ്: കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി കോണ്‍ഗ്രസിന്റെ ആരോപണം. കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു..
പിലാത്തറയിലും എരമംകുറ്റൂരും കള്ള വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ആണ് പുറത്ത് വിട്ടത്. ഒരാള്‍ തന്നെ രണ്ട് തവണ വോട്ട് ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ബൂത്ത് ഏജന്റില്‍ നിന്ന് കാര്‍ഡ് വാങ്ങി വീണ്ടും വരിയില്‍ നിന്ന് വോട്ട് ചെയ്യുകയായിരുന്നു. കയ്യില്‍ പുരട്ടിയ മഷി ഉടന്‍ തന്നെ തലയില്‍ തുടച്ച ശേഷം സ്ത്രീ വോട്ട് ചെയ്യാനായി നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.
കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം സലീന കള്ളവോട്ട് ചെയ്തതായും കോണ്‍ഗ്രസ് ആരോപിച്ചു. കണ്ണൂര്‍ ജില്ലയിലെ ബൂത്തുകളില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ പ്രതികരിക്കാന്‍ സാധിക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യങ്ങളില്‍ പറഞ്ഞപോലെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഗുരുതരമാണ്. കൃത്യമായി നടപടിയുണ്ടാകും. ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.