| Sunday, 29th September 2019, 6:56 pm

സ്ഥാനാര്‍ത്ഥിയെ ചൊല്ലി കാസര്‍കോട് ബി.ജെ.പിയില്‍ പൊട്ടിത്തെറി; ജനറല്‍ സെക്രട്ടറിയെ തടഞ്ഞുവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോഡ് : കാസര്‍കോഡ് ബി.ജെ.പിയില്‍ പൊട്ടിത്തെറി. മഞ്ചേശ്വരത്ത് രവീശ തന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ആണ് പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കുന്നത്. പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ വലിയ സംഘര്‍ഷമാണ് നടക്കുന്നത്. ജനറല്‍ സെക്രട്ടറി എല്‍.ഗണേഷിനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു.

കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ ആണ് സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനെതിരെ രംഗത്തുവന്നത്.
നിക്ഷ്പക്ഷ വോട്ടുകള്‍ അകലുമെന്നാണ് ഒരു വിഭാഗം പറയുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ലെന്നും കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ അറിയിച്ചു.

അടുത്തിടെ മാത്രം പാര്‍ട്ടിയിലേക്ക് വന്ന ആളാണ് രവീശതന്ത്രി കുണ്ടാര്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ ബി.ജെ.പിയുടെ വോട്ട് കുറയാനുള്ള കാരണം രവിശതന്ത്രിയാണ്. അത്തരമൊരു സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ തങ്ങളുടെ രാഷ്ട്രീയത്തെയാണ് തകര്‍ക്കുന്നത് പ്രതിഷേധക്കാര്‍ പറയുന്നു.

സംഘര്‍ഷത്തിനിടെ ഏഷ്യാനെറ്റിന്റെ മാധ്യമപ്രവര്‍ത്തകനും മര്‍ദ്ദനമേറ്റു. ക്യാമറ നശിപ്പിക്കുകയും ചെയ്തു

Latest Stories

We use cookies to give you the best possible experience. Learn more