ആദ്യദിനകളക്ഷനില്‍ റെക്കോഡിട്ട് നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ പുതിയ ചിത്രമായ കസബയാണ് റെക്കോര്‍ഡ് കളക്ഷന്‍ നേടിയത്.
101 തിയറ്ററുകളിലായി പ്രദര്‍ശനത്തിനെത്തിയ കസബ റിലീസ് ദിനത്തില്‍ 2 കോടി 48 ലക്ഷം രൂപാ ഇനീഷ്യല്‍ ഗ്രോസ് കളക്ഷനായി നേടിയെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
36 ഓളം അധികപ്രദര്‍ശനങ്ങള്‍ റിലീസ് ദിനത്തില്‍ നടത്തിയത് കസബയ്ക്ക് ബോക്‌സ് ഓഫീസില്‍ ഗുണം ചെയ്‌തെന്നാണ് അറിയുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ കലി, മോഹന്‍ലാലിന്റെ ലോഹം, ദുല്‍ഖറിന്റെ തന്നെ ചാര്‍ലി എന്നീ സിനിമകളെ പിന്തള്ളിയാണ് മമ്മൂട്ടിയുടെ കസബ ആദ്യ ദിനം റെക്കോഡ് കളക്ഷനിലെത്തിയത്.
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കലി ആദ്യ ദിനകലക്ഷനായി നേടിയത് 2 കോടി 34 ലക്ഷമായിരുന്നു. മോഹന്‍ ലാല്‍ നായകനായ ലോഹം 2 കോടി 20 ലക്ഷമായിരുന്നു ആദ്യ ദിനകളക്ഷനായി നേടിയത്.
ചാര്‍ലിയാണ് തൊട്ടുപിന്നില്‍. 97 തിയറ്ററുകളിലാണ് ചാര്‍ലി റിലീസ് ചെയ്തത്. ലോഹം 141 തിയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്.
ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജാണ് കസബ നിര്‍മിച്ചത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്.