തിരുവനന്തപുരം: കസബ വിവാദത്തില്‍ നടി പാര്‍വതിയ്‌ക്കെിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നടനും തിരക്കഥാകൃത്തും സംവിധായകനുമായ മുരളീ ഗോപി.
അഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ കൊണ്ടോ മൗനം കൊണ്ടോ നേരിടണമെന്നും അല്ലാതെ അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിട്ടാല്‍ ഓര്‍മ്മയാകുന്നത് ഔചിത്യവും മര്യാദയും ആയിരിക്കുമെന്നും മുരളി ഗോപി പറയുന്നു.
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതി. അവര്‍ ഒരു അഭിപ്രായം (അത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ!) പറഞ്ഞതിന്റെ പേരില്‍ അവര്‍ പങ്കുകൊള്ളുന്ന സിനിമകള്‍ക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണ്.
ഒരുപാട് പേരുടെ പ്രയത്‌നമാണ് ഒരു സിനിമ. അഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ കൊണ്ടോ മൗനം കൊണ്ടോ നേരിടണമെന്നും മുരളീഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണം ശക്തമായ സാഹചര്യത്തിലായിരുന്നു മുരളീ ഗോപിയുടെ പ്രതികരണം.
മമ്മൂട്ടി നായകനായ കസബ ചിത്രത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വതി അഭിനയിക്കുന്ന മുഴുവന്‍ സിനിമകളും ബഹിഷ്‌ക്കരിക്കണമെന്നായിരുന്നു മമ്മൂട്ടി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നത്.
പാര്‍വതി പൃഥ്വിരാജ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മൈസ്റ്റോറിയിലെ ഗാനത്തിനെതിരെ മമ്മൂട്ടി ആരാധകര്‍ രംഗത്തെത്തിയതും വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ ഗാനത്തിന് ഒരു ലക്ഷത്തോളം ഡിസ് ലൈക്കുകളായിരുന്നു ലഭിച്ചത്. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി മുരളീ ഗോപി രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതി. അവര്‍ ഒരു അഭിപ്രായം (അത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ!) പറഞ്ഞതിന്റെ പേരില്‍ അവര്‍ പങ്കുകൊള്ളുന്ന സിനിമകള്‍ക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണ്.
ഒരുപാട് പേരുടെ പ്രയത്‌നമാണ് ഒരു സിനിമ. അഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ കൊണ്ടോ മൗനം കൊണ്ടോ നേരിടാം. അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിട്ടാല്‍… ഓര്‍മ്മയാകുന്നത് ഔചിത്യവും മര്യാദയും ആയിരിക്കും.