കാര്യവട്ടത്ത് അന്താരാഷ്ട്ര ടി-20 മത്സരം വരുന്നു; ഇന്ത്യയുടെ ഹോം മാച്ചുകളുടെ സമ്പൂര്‍ണ വിവരങ്ങളെത്തി
തിരുവനന്തപുരം കാര്യവട്ടത്ത് ഇന്ത്യയുടെ പുതിയൊരു ടി-20 മത്സരം വരുന്നു. നവംബര്‍ 26നാണ് ഇന്ത്യ-ഓസ്‌ട്രേലിയ മാച്ച് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ വെച്ച് നടക്കും. അഞ്ച് ഏകദിന മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരമാണ് തിരുവനന്തപുരത്ത് വെച്ച് നടക്കുക.
202324 സീസണിലേക്കുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങളുടെ ഷെഡ്യൂളാണ് ബി.സി.സി.ഐ ചൊവ്വാഴ്ച പുറത്തുവിട്ടത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി-20 മത്സരങ്ങളുമാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുക.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന ആറാമത്തെ രാജ്യാന്തര മത്സരവും നാലാമത്തെ രാജ്യാന്തര ടി-20 മത്സരവുമാകും ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ളത്. ഇതിന് മുമ്പ് ഇതുവരെ കളിച്ച മൂന്ന് ടി-20 മത്സരങ്ങളില്‍ രണ്ടിലും ഇന്ത്യ ജയിച്ചിട്ടുണ്ട്. ഒരെണ്ണം തോറ്റു.
ഇക്കൊല്ലം ജനുവരി മൂന്നിന് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന ഏകദിന മത്സരമാണ് ഇവിടെ നടന്ന അവസാന രാജ്യാന്തര മത്സരം. അന്ന് 317 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്.
സെപ്തംബര്‍ 22ന് തുടങ്ങുന്ന ഓസ്‌ട്രേലിയയുമായുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയോടെയാണ് ടീം ഇന്ത്യയുടെ പുതിയ സീസണിന് തുടക്കമാകുക. സെപ്തംബര്‍ 27നാണ് അവസാന ഏകദിനം നടക്കുന്നത്.
തുടര്‍ന്ന് നവംബര്‍ 23നാണ് ഓസീസിനെതിരായ ടി-20 സീരീസ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയക്ക് ശേഷം അഫ്ഗാനിസ്ഥാനും ഇംഗ്ലണ്ടും ഇന്ത്യയില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ പര്യടനത്തിന് വരുന്നുണ്ട്.
സെപ്തംബര്‍ അവസാനം ആരംഭിക്കുന്ന ഏകദിന പരമ്പരക്ക് ശേഷം നവംബര്‍ 23നാണ് ടി-20 പരമ്പര തുടങ്ങുന്നത്. ആദ്യ മത്സരം വിശാഖപട്ടണത്താണ്. തുടര്‍ന്ന് രണ്ടാം മത്സരം തിരുവനന്തപുരത്തും അരങ്ങേറും. ഗുവാഹത്തി, നാഗ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍.
Content Highlights: karyavattom will host a ind-aus t20 match coming november 26