| Thursday, 21st July 2022, 10:12 pm

വീണ്ടും അന്താരാഷ്ട്ര മത്സരം വരവേല്‍ക്കാനൊരുങ്ങി കേരളം; ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാര്യവട്ടത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഒരിക്കല്‍ കൂടി അന്താരാഷ്ട്ര മത്സരത്തിന് വേദിയാകാനൊരുങ്ങി തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം. സെപ്റ്റംബര്‍ 28ന് അരങ്ങേറുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിനാണ് കാര്യവട്ടം വേദിയാകുക.

2019 ഡിസംബറിലാണ് ഇന്ത്യന്‍ ടീം ഇവിടെ അവസാനമായി മത്സരം കളിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു മത്സരം. മത്സരത്തില്‍ ഇന്ത്യ തോറ്റിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മത്സരം ഈ സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാമത്തെ മത്സരമാണ്.

ലോകകപ്പിനു മുന്നോടിയായി നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഏറ്റുമുട്ടുന്നത്. പരമ്പരയിലാണ് ദ്യ മത്സരത്തിനാണ് കാര്യവട്ടം വേദിയാകുന്നത്.

ഇതിന് തൊട്ടു മുമ്പുള്ള ആഴ്ചയില്‍ ഓസ്‌ട്രേലിയക്കെതിരെയും ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര കളിക്കുന്നുണ്ട്.

ഇതുവരെ 3 രാജ്യാന്തര മത്സരങ്ങളാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്നത്. 2 ട്വന്റി-20യും ഒരു ഏകദിനവുമാണ് ഇവിടെ നടന്നത്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസനെതിരായ ട്വന്റി-20 മത്സരം തിരുവനന്തപുരത്തിന് അനുവദിച്ചിരുന്നു. എന്നാല്‍ കൊവിഡ് പരിമിതികള്‍ കാരണം ഗ്രൗണ്ട് മാറ്റുകയായിരുന്നു.

കേരളത്തില്‍ മൂന്ന് വര്‍ഷത്തിന് ശേഷം മത്സരം വരുന്നതിന്റെ ആവേശത്തിലാണ് മലയാളി ആരാധകര്‍.

Content Highlights: Karyavattom stadium is going to  host India Vs Southafrica T20 International

We use cookies to give you the best possible experience. Learn more