ക്രിക്കറ്റ് ആവേശം ഇനി ഇരട്ടിക്കും; കൊച്ചിക്കു പിന്നാലെ അന്താരാഷ്ട്ര ട്വന്റി-20 മത്സരവേദിയായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും
DSport
ക്രിക്കറ്റ് ആവേശം ഇനി ഇരട്ടിക്കും; കൊച്ചിക്കു പിന്നാലെ അന്താരാഷ്ട്ര ട്വന്റി-20 മത്സരവേദിയായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st August 2017, 5:25 pm

ന്യൂഡല്‍ഹി: കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് രാജ്യാന്തര ട്വന്റി20 മല്‍സരം വിരുന്നെത്തുകയാണ്. കൊച്ചിക്കു പിന്നാലെ കേരളത്തില്‍ രാജ്യാന്തര ക്രിക്കറ്റ് മല്‍സരം നടക്കുന്ന രണ്ടാമത്തെ സ്റ്റേഡിയമായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് മാറും.


Also Read:  ഷൂട്ടിങ് സെറ്റില്‍ അപമര്യാദയായി പെരുമാറിയ നടന്റെ കരണത്തടിച്ച് സ്‌കാര്‍ലെറ്റ് വില്‍സണ്‍, വീഡിയോ കാണാം 


ആവേശം പകരുന്ന ഈ വാര്‍ത്ത ബിസിസിഐയാണ് പുറത്തുവിട്ടത്. കൊല്‍ക്കത്തയില്‍ നടന്ന ബിസിസിഐ ടൂര്‍സ് ആന്‍ഡ് ഫിക്‌സ്‌ചേഴ്‌സ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്.

അതേസമയം, ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് മല്‍സരങ്ങളിലൊന്നിന്റെ വേദിയായി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിക്കുന്നുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ട്വന്റി20 മല്‍സരം നടത്താനാണ് അനുമതി ലഭിച്ചത്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ 23 രാജ്യാന്തര മല്‍സരങ്ങളാണ് ടീം ഇന്ത്യ നാട്ടില്‍ കളിക്കുന്നത്.