ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. മുന്‍ മുഖ്യമന്ത്രി കരുണാനിധിയ്ക്ക് പോലും വിശ്വാസമില്ലാതിരുന്നയാളാണ് സ്റ്റാലിനെന്നാണ് പളനിസ്വാമിയുടെ വിമര്‍ശനം.
‘സ്റ്റാലിനെ കരുണാനിധിയ്ക്ക് പോലും വിശ്വാസമില്ലായിരുന്നു. രോഗബാധിതനായ കാലത്ത് പാര്‍ട്ടി ചുമതല പോലും സ്റ്റാലിനെ ഏല്‍പ്പിക്കാന്‍ കരുണാനിധി തയ്യാറായില്ല. അദ്ദേഹത്തിന് തന്റെ മകനെ വിശ്വാസമില്ലായിരുന്നു. സ്വന്തം പിതാവിന് തന്നെ വിശ്വാസമില്ലാത്തയാളെ എങ്ങനെ ജനങ്ങള്‍ വിശ്വസിക്കും’, എടപ്പാടി പറഞ്ഞു.
എടപ്പാടിയ്‌ക്കെതിരെ കഴിഞ്ഞ ദിവസം സ്റ്റാലിന്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
പത്ത് വര്‍ഷത്തെ അണ്ണാഡി.എം.കെ ഭരണവും പാര്‍ട്ടിയുടെ തകര്‍ച്ചയും ഒരുമിച്ചാകുമെന്നും അദ്ദേഹം പറഞ്ഞു. എടപ്പാടി സര്‍ക്കാരിനെ താഴെയിറക്കണമെന്ന് ജനം നാളുകളായി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളെയല്ലാം ഒറ്റക്കെട്ടായി നിര്‍ത്തുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രി ആകാന്‍ സാധിക്കാത്തതില്‍ സ്റ്റാലിന്‍ വളരെ നിരാശനാണെന്ന് പളനിസാമി പറഞ്ഞിരുന്നു.
ജയലളിതയുടെ മരണശേഷം പാര്‍ട്ടി തകരുമെന്നും സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുമെന്നും സ്റ്റാലിന്‍ കരുതിയിരുന്നെന്നും അങ്ങനെ സംഭവിച്ചാല്‍ മുഖ്യമന്ത്രിയാകാമെന്നായിരുന്നു സ്റ്റാലിന്റെ സ്വപ്നമെന്നും തന്നെപ്പോലെ ഉള്ള ഒരു കര്‍ഷകന്‍ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ലെന്നും പളനിസാമി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: karunanidhi didnt believe m k stalin says edappadi k palaniswami