ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കരുണാനിധിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിച്ചു. ചെന്നൈ മറീന ബീച്ചില്‍ വന്‍ ജനാവലിക്ക് നടുവിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകള്‍ അവസാനിച്ചത്.
രാജാജി ഹാളില്‍ നിന്ന് വൈകിട്ട് നാലുമണിക്ക് തുടങ്ങിയ വിലാപയാത്രയ്ക്കൊടുവിലാണ് മറീനാ ബീച്ചില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. . മറീന ബീച്ചില്‍ അണ്ണാ സമാധിക്ക് പിന്നിലായിട്ടാണ് കരുണാനിധിക്ക് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.
മക്കളായ സ്റ്റാലിന്‍, കനിമൊഴി, അഴഗിരി ഉള്‍പ്പെടെയുള്ള ആളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. കലൈജ്ഞര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി രാജാജി ഹാളിനു മുന്നിലേക്ക് പുലര്‍ച്ചെ മുതലേ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പ്രവാഹമായിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് സ്റ്റാലിനും കുടുംബാങ്ങളും അന്ത്യോപചാരമര്‍പ്പിച്ചത്.
വിധിയെക്കുറിച്ച് അറിഞ്ഞ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ പൊട്ടിക്കരയുകയായിരുന്നു. സഹോദരി കനിമൊഴി സ്റ്റാലിനെ ആശ്വസിപ്പിക്കാനെത്തി.കരുണാനിധിയുടെ അന്ത്യാഭിലാഷമായിരുന്നു തന്നെ മറീന ബീച്ചില്‍ സംസ്‌കരിക്കണമെന്നത്. എന്നാല്‍ ഇതിന് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് കോടതിയെ സമീപിതിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയാണ് മറീനബീച്ചില്‍ കരുണാനിധിയുടെ സംസ്‌കാരചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കിയത്.
Also Read ആ സൂര്യന്‍ ചെന്നൈയില്‍ അസ്തമിച്ചു; ഇനി ഉയിര്‍ തമിഴുക്ക്, ഉടല്‍ മണ്ണുക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ തന്നെ ചെന്നൈയിലെത്തി കരുണാനിധിക്ക് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധികേന്ദ്രപ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം, കേരളാ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നടന്‍മാരായ രജനീകാന്ത്, ധനുഷ്, കമല്‍ഹാസന്‍ എന്നിവര്‍ എത്തി കരുണാനിധിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
Also Read കള്ളക്കുടി വീരന്റെ അസ്തമയ കാലം