ഇംഗ്ലണ്ടിൽ മലയാളി കൊടുങ്കാറ്റ്; ഐ.പി.എൽ ആവേശത്തിനിടയിൽ ഈ വെടിക്കെട്ട് ഇന്നിങ്സ് മുക്കിക്കളയല്ലേ!
Cricket
ഇംഗ്ലണ്ടിൽ മലയാളി കൊടുങ്കാറ്റ്; ഐ.പി.എൽ ആവേശത്തിനിടയിൽ ഈ വെടിക്കെട്ട് ഇന്നിങ്സ് മുക്കിക്കളയല്ലേ!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd April 2024, 12:21 pm

കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഗ്ലാമോര്‍ഗന്‍- നോര്‍ത്താപ്ടണ്‍ഷയര്‍ മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിച്ചിരിക്കുകയാണ്. മത്സരത്തിന്റെ മൂന്നാം ദിവസം നോര്‍ത്താപ്ടണ്‍ഷയറിന് ഇരട്ട സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് മലയാളി താരം കരുണ്‍ നായര്‍ നടത്തിയത്.

253 പന്തില്‍ പുറത്താവാതെ 22 റണ്‍സ് നേടി കൊണ്ടായിരുന്നു മലയാളി താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 21 ഫോറുകളും രണ്ട് സിക്‌സുകളും ആണ് താരം നേടിയത്. താരത്തിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തില്‍ 605 റണ്‍സ് ആണ് എതിരാളികള്‍ക്ക് മുന്നില്‍ നോര്‍ത്താപ്ടണ്‍ഷയര്‍ പടുത്തുയര്‍ത്തിയത്.

കരുണിന് പുറമേ നോര്‍ത്താപ്ടണ്‍ഷയറിനായി റിക്കാഡോ വാസ്‌കോണ്‍സെലോസും സൈഫ് സൈബും സെഞ്ച്വറി നേടി കരുത്തുകാട്ടി. 272 പന്തില്‍ 152 റണ്‍സ് ആണ് റിക്കാര്‍ഡോ നേടിയത്. 25 ഫോറുകളുടെ അകമ്പടിയോടുകൂടിയായിരുന്നു റെക്കാര്‍ഡോയുടെ തകര്‍പ്പന്‍ ബാറ്റിങ്. മറുഭാഗത്ത് 138 പന്തില്‍ പത്ത് ഫോറുകള്‍ ഉള്‍പ്പെടെ 100 റണ്‍സ് നേടിക്കൊണ്ടായിരുന്നു സേഫിന്റെ തകര്‍പ്പന്‍ പ്രകടനം.

158 പന്തില്‍ 65 റണ്‍സ് നേടി ക്യാപ്റ്റന്‍ ലൂക്ക് പ്രോക്ടറും തകര്‍പ്പന്‍ പ്രകടനം നടത്തി. ഒടുവില്‍ 605 റണ്‍സിന് ആറ് വിക്കറ്റുകള്‍ എന്ന കൂറ്റന്‍ റണ്‍സില്‍ നോര്‍ത്താപ്ടണ്‍ഷയര്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

അതേസമയം ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഗ്ലാമോര്‍ഗന്‍ 271 റണ്‍സിന് പുറത്താവുകയായിരുന്നു. നോര്‍ത്താപ്ടണ്‍ഷയറിന് വേണ്ടി ബെന്‍സണ്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടമാണ് നടത്തിയത്. 26 ഓവറില്‍ അഞ്ച് മെയ്ഡ്ന്‍ ഉള്‍പ്പെടെ 92 റണ്‍സ് വിട്ടു നല്‍കിയ താരം അഞ്ച് വിക്കറ്റുകള്‍ നേടിയത്. ലൂക്ക് പ്രോക്ടര്‍, റാഫേല്‍ വെതറാള്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീതി മിന്നും പ്രകടനം നടത്തി.

ഗ്ലാമോര്‍ഗനായി കോളിംഗ് ഗ്രാം 125 പന്തില്‍ 82 റണ്‍സും മേസണ്‍ ക്രയിന്‍ 115 പന്തില്‍ 61 റണ്‍സും ഡാന്‍ ഡത്ത്റ്റ് 63 പന്തില്‍ 53 റണ്‍സും നേടി നിര്‍ണായകമായി.

നിലവില്‍ മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഗ്ലാമോര്‍ഗന്‍ 104 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ എന്ന നിലയിലാണ്. 43 പന്തില്‍ 10 റണ്‍സുമായി കിരണ്‍ കാള്‍സണും 47 പന്തില്‍ 11 റണ്‍സ് നേടി യ കോളിന്‍ ഇന്‍ഗ്രാമുമാണ് ക്രീസില്‍.

Content Highlight: Karun Nair score Double century in County Championship